പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
ഛര്‍ദ്ദിയും കണ്ണു വേദനയുമുണ്ടാവുന്നു, കാരണമെന്ത് ?

എന്‍റെ ഭാര്യയുടെ ഒരു പ്രശ്നത്തെക്കുറിച്ച് സൂചിപ്പിക്കാനാണീ കത്ത്. രാവിലെ ഉറക്കമെണീറ്റാലുടന്‍ അവള്‍ക്ക് ഛര്‍ദ്ദിയും കണ്ണു വേദനയുമുണ്ടാവുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഇതുള്ളൂവെങ്കിലും അവള്‍ വല്ലാതെ അസ്വസ്ഥയാണ്. ചില ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം അലര്‍ജിയായതിനാല്‍ ഭക്ഷണവും കുറച്ചാണ് കഴിക്കുന്നത്. രാത്രിയാകട്ടെ ഒരു നേരിയ ഒച്ചയുണ്ടായാല്‍ പോലും അവളുടെ ഉറക്കത്തിന് ഭംഗം വരും. ഞങ്ങള്‍ രണ്ടുവര്‍ഷമായി ദുബായിലാണ് താമസം. താങ്കളുടെ ഉപദേശങ്ങള്‍ ഈ പ്രശ്നത്തിനുണ്ടാകുമെന്നു കരുതട്ടെ.


ഉത്തരം: രോഗലക്ഷണത്തില്‍ നിന്ന് മൈഗ്രേന്‍-തലവേദനയാണ് നിങ്ങളുടെ ഭാര്യക്കെന്ന് കരുതുന്നു. എന്നാല്‍ എത്രകാലമായി ഇതു തുടങ്ങിയിട്ട് എന്നതിനെക്കുറിച്ച് കത്തില്‍ വിവരങ്ങളൊന്നുമില്ല. അത് പൂര്‍ണമായി മനസിലായാലേ രോഗനിര്‍ണയം കൃത്യമായി നടത്താനാവൂ. മൈഗ്രേന്‍ സംബന്ധിയായ തലവേദനയാണെങ്കില്‍ 40 വയസ് കഴിയുന്പോഴേക്കും മിക്കവാറും മാറണം. ഏതായാലും ഒരു വിശദമായ പരിശോധന ആവശ്യമാണ്.
കൂടുതല്‍
അപകര്‍ഷതാ ബോധമാണോ എന്ന് സംശയം ?
ശ്വാസ തടസം ഒഴിവാക്കാന്‍ എന്തുചെയ്യണം ?
ജനിതക തകരാറിനെ കുറിച്ച് സംശയം ?
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ?
ഗൈനക്കോമാസ്തിയ ചികിത്സിച്ചു ഭേദമാക്കാമോ ?