പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
ഗൈനക്കോമാസ്തിയ ചികിത്സിച്ചു ഭേദമാക്കാമോ ?


പുരഷന്മാരില്‍ സ്തനകോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ഗൈനക്കോമാസ്തിയ. നവജാത ആണ്‍ കുട്ടികളില്‍ സാധാരണമായ ഈ അവസ്ഥ അഴറമറടല ശരീരത്തിലുള്ള ഹോര്‍മോണുകള്‍ കുട്ടികളില്‍ പ്രവേശിക്കുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. ഏതാനും ആഴ്ചകള്‍ കഴിയുന്പോള്‍ ഇതു അപ്രത്യക്ഷമാവും.

കൗമാരപ്രായത്തില്‍ ഏകദേശം 2/3 ആണ്‍കുട്ടികളില്‍ ഗൈനക്കോമാസ്തിയ കാണാറുണ്ട്. രണ്ട് സ്തനത്തിലും ഇതു പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒന്നില്‍ മാത്രവും. ഒരു താല്കാലിക പ്രതിഭാസമാണിത്. ചില കുട്ടികളില്‍ രണ്ട് വര്‍ഷം വരെ ഇതുകാണാം. ശരിക്കും ഇതിന് ഒരു ചികിത്സ ആവശ്യമില്ല. കുട്ടിയേയും കുട്ടികളുടെ മാതാപിതാക്കളെയും കാര്യംപറഞ്ഞു മനസ്സിലാക്കിയാല്‍ മതി. വളരെ അപൂര്‍വ്വമായി മാത്രമേ സര്‍ജറി ആവശ്യമുള്ളു.

മാറിടം വളരുന്നത് കുട്ടിയില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെങ്കില്‍ മാത്രമേ ഒരു സര്‍ജറി ആവശ്യമുള്ളൂ. ഇതുകൊണ്ട് കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്പോള്‍ മറ്റ് പ്രയാസങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. കല്യാണം കഴിക്കുന്നതിനോ, കുട്ടികള്‍ ഉണ്ടാകുന്നതിനോ ഒന്നും ഇത് ഒരിക്കലും ഒരു തടസ്സമാകില്ല.