സ്പേം കൌണ്ട് കുറവോ? സോയ വേണ്ടെന്നു വയ്ക്കൂ

WEBDUNIA|
PRO
സ്പേം കൌണ്ട് കുറവുള്ളവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് സോയ ബീന്‍സ് ഒഴിവാക്കണം. സോയ ബീജോത്പാദന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു പുതിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ വെന്‍സോ മെഡിക്കള്‍ കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് ആണ്‌ഡ്രോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സോയ ബീന്‍സില്‍ സ്ത്രീ ലൈംഗിക ഹോര്‍മോണുകളെ അനുകരിക്കുന്ന സ്വാഭാവിക രാസവസ്തുക്കള്‍ ഉണ്ടെന്ന് ഒരു പഠനം തെളിയിച്ചതിനു പിന്നാലെയാണ് ബീജോത്പാദനത്തെയും സോയ പ്രതികൂലമായി ബാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്നത്. സോയയില്‍ അടങ്ങിയിരിക്കുന്ന ‘ജെനിസ്റ്റിന്‍’ എന്ന രാസപദാര്‍ത്ഥമാണ് ബീജോത്പാദനത്തിനു ഭീഷണി സൃഷ്ടിക്കുന്നത്. ബീജോത്പാദനത്തിനു സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ജെനിസ്റ്റിന്‍ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഇതെ കുറിച്ച് ചൈനയില്‍ നടന്ന ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്.

സോയ ആഹാരമാക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ഐസൊഫ്ലാവന്‍സ് പ്രത്യുത്പാദന അവയവങ്ങളില്‍ എത്തിച്ചേരും. ഇത്തരത്തില്‍, ഈസ്ട്രജന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകടമാക്കുന്ന ഏജന്റിന്റെ സാന്നിധ്യം പുരുഷന്‍‌മാരുടെ പ്രത്യുത്പാദന സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം നടത്തിയവര്‍ കരുതുന്നത്.

പാല്‍ ഉല്‍പ്പന്നങ്ങളില്‍ സോയയുടെ സാന്നിധ്യം വളരെയധികമാണ്. അതിനാല്‍, ഇത്തരം ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ ജെനിസ്റ്റിന്‍ നില വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ജെനിസ്റ്റിന് പുരുഷ പ്രത്യുത്പാദനവുമായി ബന്ധമൊന്നുമില്ല എന്ന കേംബ്രിഡ്ജ് സര്‍വകലാശാല പ്രഫസര്‍ യുവാന്‍ ഹഗ്സിന്റെ കണ്ടെത്തലിനു നേര്‍ വിപരീതമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :