കൊളസ്ട്രോള്‍ കുറയ്ക്കൂ, സെക്സ് ആസ്വദിക്കൂ

ന്യൂഡല്‍ഹി:| WEBDUNIA|
PRO
ആഹാരരീതികളും വ്യായാമമില്ലായ്മയും നമുക്ക് സമ്മാനിച്ചിരിക്കുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ശത്രുവാണ്. കൊളസ്ട്രോള്‍ നില ഉയരുന്നത് പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാവാം. എന്നാല്‍, അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ലൈംഗിക ജീവിതവും കൊളസ്ട്രോളുമായി ബന്ധമുണ്ട്. കൊളസ്ട്രോള്‍ എന്ന ഭീകരന്‍ കിടപ്പറയില്‍ സൃഷ്ടിക്കുന്ന പ്രശ്നത്തെ നേരിടാന്‍ പുരുഷന്‍‌മാരെക്കാള്‍ സ്ത്രീകളാണ് തയ്യാറെടുക്കേണ്ടത് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം, ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീകളുടെ ലൈഗിക ഉത്തേജനം രക്തചംക്രമണവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതാവാം ഇതിനു കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. ‘ഹൈപ്പര്‍ലിപ്പിഡെമിയ’ എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍നില രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു.

പഠനത്തിനായി ഹൈപ്പര്‍ലിപ്പിഡെമിയ ഉള്ള സ്ത്രീകളുടെയും ഇല്ലാത്ത സ്ത്രീകളുടെയും ലൈംഗിക പ്രതികരണങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. പ്രമേഹവും അമിതവണ്ണവും സ്ത്രീകളെ ലൈംഗിക മരവിപ്പിലേക്ക് നയിച്ചേക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :