ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » ഇന്ത്യ പ്രമേഹ രോഗികളുടെ രാജ്യം (November 14 is World Diabetes Day)
Feedback Print Bookmark and Share
 
PRO
PRO
നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്. എല്ലാ വര്‍ഷവും നവംബര്‍ 14നാണ് പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവത്കരണ ദിനമായി ആചരിക്കുന്നത്. ഇന്‍സുലിന്‍ കണ്ടു പിടിച്ച ശാസ്ത്രജ്ഞരില്‍ പ്രമുഖനായ ഫ്രെഡറിക് ബാന്‍റിങിന്‍റെ ജന്മദിനമാണ് നവംബര്‍ 14. 1991 മുതല്‍ ഒരു പ്രത്യേക ലക്‍ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്.

ദൈനംദിന ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ നിന്നാണ് മഹാരോഗങ്ങളിലൊന്നായ പ്രമേഹമുണ്ടാകുന്നത്. ലോകത്ത് ഏറ്റവുമധികം പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാ മേഖലയാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്‍റെ കുറവുമൂലമോ ഇന്‍സുലിന്‍റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ദ്ധിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങള്‍ ഒത്തു ചേരുന്നതാണ് പ്രമേഹം.

ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. 2030 ആകുന്നതോടു കൂടി രാജ്യജനസംഖ്യയുടെ ഒമ്പത് ശതാമനം പേരും പ്രമേഹ രോഗികളായി മാറുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ഇന്ത്യയിലാണെന്നാണ് ഇന്‍റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ പറയുന്നത്.

ഇന്ത്യയില്‍ 50.8 ദശലക്ഷം ജനങ്ങള്‍ ഇപ്പോള്‍ പ്രമേഹ രോഗികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ 43.2 ദശലക്ഷം പേര്‍ പ്രമേഹ രോഗികളാണ്. ഇരുപതാമത് ലോക പ്രമേഹ കോണ്‍ഗ്രസിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയില്‍ 26.8 ദശലക്ഷം, റഷ്യയില്‍ 9.6 ദശലക്ഷം, ബ്രസീലില്‍ 7.6 ദശലക്ഷം പേരും പ്രമേഹ രോഗികളാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍