ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » ഹൃദയം തകരാറിലാവാന്‍ ഒറ്റ സിഗരറ്റ്! (heart, artery, smoking, cigarette, health)
Feedback Print Bookmark and Share
 
PRO
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാം. പുകവലിയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഏറെ ഉണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ് പതിവ്. അങ്ങനെയുള്ളവര്‍ ഇനി പുകവലിക്കും മുമ്പ് ഗവേഷകര്‍ നല്‍കുന്ന ഈ മുന്നറിയിപ്പു കൂടി മനസ്സിലാക്കൂ, ഒരു പക്ഷേ നിങ്ങള്‍ ഇനിമുതല്‍ പുകവലി അത്ര ഹൃദ്യമായ ശീലമായി കണക്കാക്കിയെന്ന് വരില്ല.

ചിലപ്പോള്‍, ഒരൊറ്റ സിഗരറ്റ് വലിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയ ധമനികള്‍ തകരാറിലായേക്കാമെന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ നല്‍കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. അതായത്, 18-30 പ്രായമുള്ളവര്‍ ഒരു സിഗരറ്റ് വലിക്കുന്നതിലൂടെ ഹൃദയ ധമനികളുടെ കട്ടി 25 ശതമാനം വരെ കൂടുമത്രേ.

ഹൃദയ ധമനികളുടെ കട്ടി കൂടിയാല്‍ എന്താണ് എന്നായിരിക്കും നിങ്ങള്‍ അടുത്തതായി ചിന്തിക്കുക. ഹൃദയ ധമനികളുടെ കട്ടി കൂടും തോറും ഹൃദയത്തിന്റെ ക്ലേശം വര്‍ദ്ധിക്കും. അതായത്, ശുദ്ധരക്തം പമ്പ് ചെയ്യാന്‍ ഹൃദയം വളരെ ബുദ്ധിമുട്ടും. ധമനികള്‍ക്ക് കട്ടി കൂടും തോറും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാവാനുള്ള സാധ്യതയും വര്‍ദ്ധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പുകവലിക്കാരിലും അല്ലാത്തവരിലുമായി മക്‍ഗില്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുകവലി ഹൃദയ ധമനികളുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയത്. പുകവലിക്കാത്തവരുടെ ധമനിയുടെ കട്ടി വ്യായാമത്തിനു ശേഷം 3.6 ശതമാനമായി കുറഞ്ഞു. എന്നാല്‍, പുകവലിക്കാരില്‍ നേരെ എതിരായിരുന്നു ഫലം. വ്യായാമത്തിന് 12 മണിക്കൂര്‍ മുമ്പ് ഒരു സിഗരറ്റ് വലിച്ചവരുടെ ഹൃദയ ധമനികളുടെ കട്ടി 2.2 ശതമാനം വര്‍ദ്ധിച്ചു. പിന്നീട്, ഒരു സിഗരറ്റ് വലിച്ച ഉടന്‍ നടത്തിയ പരിശോധനയില്‍ ഹൃദയ ധമനിയുടെ കട്ടി 24.5 ശതമാനം വര്‍ദ്ധിച്ചതായാണ് കണ്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍