ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » പൃഥ്വിയെപ്പോലെയാകാന്‍ എന്തുചെയ്യണം? (Simple tips and technics to keep your body fit and healthy)
Feedback Print Bookmark and Share
 
PRO
പൃഥ്വിരാജിനെപ്പോലെയാകാന്‍ എന്തു ചെയ്യണം? രാവിലെ വന്ന കത്തിലെ ചോദ്യമാണിത്. ചോദ്യം അല്‍പ്പം കണ്‍‌ഫ്യൂഷനുണ്ടാക്കി. എങ്കിലും വായിച്ചുകളയാം എന്നുകരുതി കത്തിന്‍റെ ബാക്കി ഭാഗം വായിച്ചു. തൃശൂരില്‍ നിന്നുള്ള ഒരു യുവാവാണ്. കക്ഷിയുടെ പ്രശ്നം അലസതയാണ്. മടി, ഒന്നിനോടും ഒരു താല്പര്യമില്ല. പൃഥ്വിരാജിനെപ്പോലെ ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനാകാന്‍ എന്തു ചെയ്യണം?. ഇതാണ് ചെറുപ്പക്കാരന്‍ എഴുതിച്ചോദിച്ചിരിക്കുന്നത്.

ചെറുപ്പക്കാരുടെ ഒരു പ്രധാന പ്രശ്നം തന്നെയാണ് മടിയും അലസതയും. ഊര്‍ജ്ജ്വസ്വലതയില്ലായ്മ അപകടകരമായ സ്ഥിതി തന്നെയാണ്. ജീവിതത്തില്‍ മുന്നേറുന്നതിന് ഈ സ്വഭാവരീതികള്‍ വിഘാതമാകുക തന്നെ ചെയ്യും. ഇപ്പോഴത്തെ യുവാക്കളുടെ ഐക്കണായ പൃഥ്വിരാജ് നല്ല ആരോഗ്യമുള്ള യുവാവാണ്. അതിലുപരി ആരോഗ്യം എങ്ങനെ സംരക്ഷിക്കണമെന്ന് വ്യക്തമായ ബോധമുള്ളയാളാണ്.

ഊര്‍ജ്ജ്വസ്വലത കൈവരാനും മടിയും അലസതയുമൊക്കെ മാറാനും ജിമ്മില്‍ പോകുകയോ കഠിനമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുകയോ ചെയ്യണം എന്നതാണ് യുവാക്കളുടെ തെറ്റിദ്ധാരണ. വ്യായാമം നല്ലതു തന്നെ, പക്ഷേ അത് ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യസ്ഥിതിക്കും യോജിച്ചതാവണം. അലസത മാറാനുള്ള ചില നുറുങ്ങു വിദ്യകള്‍ ഇവിടെ പറയാം. ഇക്കാര്യങ്ങള്‍ ഭാവിയിലേക്ക് മാറ്റിവയ്ക്കാന്‍ ആലോചിക്കേണ്ട, നാളെത്തന്നെ പ്രാവര്‍ത്തികമാക്കുക.

എന്നും നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ഏഴുമണിക്കാണെന്നിരിക്കട്ടെ. ഇനി മുതല്‍ ആറു മണിക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. പ്രഭാതകൃത്യങ്ങളൊക്കെ നടത്തുക. പാന്‍റും ടി ഷര്‍ട്ടും ധരിക്കുക. വീടിനു പുറത്തേക്കിറങ്ങുക. പ്രഭാതത്തെ നോക്കിക്കാണുകയാണ് പ്രധാന ഉദ്ദേശ്യം. പ്രഭാതത്തിലെ കാറ്റും വെളിച്ചവും ഏല്‍ക്കാന്‍ ശരീരത്തെ അനുവദിക്കുക. പ്രഭാതത്തിലെ ശബ്ദങ്ങള്‍ ശ്രവിക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ച് പതിയെ പുറത്തേക്കു വിടുക. ചെറിയ ഉന്‍‌മേഷമൊക്കെ തോന്നുന്നില്ലേ?

ഇനി റോഡിലേക്കിറങ്ങുക. രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകാനൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് മടിയായിരിക്കും. നടക്കാന്‍ പോകേണ്ട. പകരം രാവിലെ പാല്‍ വാങ്ങാനോ പത്രം വാങ്ങാനോ ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കട വരെ ഒന്നു പോകാമല്ലോ? അത് ഒട്ടും ബുദ്ധിമുട്ടുള്ള സംഗതിയല്ല. കൈകളൊക്കെ ഫ്രീയാക്കി, കാഴ്ചകളൊക്കെ കണ്ട്, പരിചയക്കാരോട് കുശലം പറഞ്ഞ് ഒരു നടത്തം (പിന്നീട് ഈ നടത്തം അല്‍പ്പം സ്പീഡിലാക്കാം. ഒരു കിലോമീറ്റര്‍ എന്നുള്ളത് രണ്ടോ മൂന്നോ ഒക്കെ ആകട്ടെ).

പാല്‍ വാങ്ങി തിരിച്ചു വന്ന് ഒരു കാപ്പിയൊക്കെ കുടിച്ച് പത്രം വായിച്ച് ഒന്നു വിശ്രമിക്കാം. അതിനു ശേഷം വിശദമായ ഒരു കുളി. പിന്നീട് പ്രഭാതഭക്ഷണം. ഓര്‍ക്കുക - പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും രാത്രി ഭക്ഷണം ദരിദ്രനെപ്പോലെയുമാണ് കഴിക്കേണ്ടത്. മനസിലായില്ലേ? രാവിലെ നല്ല പോഷകഘടകങ്ങളൊക്കെ ചേര്‍ത്തുള്ള ഭക്ഷണം. ഉച്ചയ്ക്ക് മീന്‍, ഇറച്ചി തുടങ്ങിയവ ഉള്‍പ്പെടുത്തിയ ആഹാരം. രാത്രിഭക്ഷണമാകട്ടെ പഴം, പാല്‍, ജ്യൂസ് തുടങ്ങിയവയില്‍ ഒതുക്കാം. രാത്രി ഭക്ഷണത്തില്‍ കൊഴുപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുകയാണ് നന്ന്.

മനസ് എപ്പോഴും ശാന്തമായിരിക്കാന്‍ ശ്രമിക്കുക. എത്ര ടെന്‍ഷനുള്ള ജോലിയായാലും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടാതെ, കൃത്യമായി, ശാന്തമായി ചെയ്യുക. വര്‍ത്തമാനകാലത്തില്‍ ജീവിക്കുക. എല്ലാ ദിവസവും ഈ രീതി പരീക്ഷിച്ചാല്‍ നിങ്ങള്‍ക്കും പൃഥ്വിരാജിനെപ്പോലെ നല്ല ശരീരവും മനസും സ്വന്തമാക്കാം. എന്താ, വിജയത്തിലേക്കുള്ള യാത്ര തുടങ്ങുകയല്ലേ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍