ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » ബ്രൌസിംഗ് ബുദ്ധി വര്‍ദ്ധിപ്പിക്കും! (Browsing the net ‘can stave off dementia’)
Feedback Print Bookmark and Share
 
PRO
സദാസമയവും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനം കുഴപ്പത്തിലാക്കുമെന്ന ആശങ്ക ഇനി വേണ്ട. മതിവരുവോളം എല്ലാവരും ബ്രൌസിംഗ് ചെയ്തോളൂ‍. ബ്രൌസിംഗ് ചെയ്യുന്നവര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാകില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗം സഹാ‍യകരമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. വായനയേക്കാള്‍ ഇന്‍റര്‍നെറ്റ് മനസിനെ ഉത്തേജിപ്പിക്കുന്നതായും അതിന്‍റെ പ്രതിഫലനം കൂടുതല്‍ സമയം നിലനില്‍ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. പ്രായമായവരില്‍ കുറഞ്ഞ സമയത്തേക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ പ്രതിഫലനം തലച്ചോറില്‍ ഉണ്ടാകുന്നുണ്ട് എന്ന് പഠനം ചുണ്ടിക്കാണിക്കുന്നു.

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ബൃഹത്തായ നാഡീ ഉത്തേജനം നടക്കുന്നുണ്ട്. എന്നാല്‍ വായിക്കുമ്പോള്‍ അതുണ്ടാകുന്നില്ലെന്ന് ഗവേഷണ സംഘം മേധാവി പ്രൊഫ. ഗാരി സ്മാള്‍ പറഞ്ഞു. 55 മുതല്‍ 75 വയസുവരെയുള്ളവരേയാണ് പഠന വിധേയമാക്കിയത്. ഇന്‍റര്‍നെറ്റ് ഉപയോഗം ഇത്തരക്കാരുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നാണ് സംഘം അവകാശപ്പെടുന്നത്.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച ശേഷം ഇവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി. ഇവരില്‍ ഓര്‍മ്മശക്തി വര്‍ധിച്ചതായും തീരുമാനമെടുക്കാനുള്ള കഴിവ് കൂടിയതായും ഇവരുടെ തലച്ചോര്‍ സ്കാന്‍ ചെയ്തതില്‍ നിന്ന് മനസിലായതായി പഠനവിഭാഗം ചൂണ്ടിക്കാട്ടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍