ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » ‘കൈകള്‍ വൃത്തിയാക്കൂ, കുഞ്ഞുങ്ങളെ രക്ഷിക്കൂ’ (Washing hands can save 400 children everyday: Unicef)
Feedback Print Bookmark and Share
 
PRO
PRO
രാജ്യത്ത് ഭക്‍ഷ്യവിഷബാധയേറ്റ് ദിവസവും മരിക്കുന്നത് ആയിരക്കണക്കിന് കുട്ടികളാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് കൂടുതലായി മരണത്തിന് കീഴടങ്ങുന്നത്. ശുചിത്വമില്ലാതെ ഭക്ഷണം കഴിക്കുന്നത് കാരണമാണ് ഇവരില്‍ ഭൂരിഭാഗവും മരിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകി ഭക്ഷണം കഴിക്കുകയാണെങ്കില്‍ ദിവസവും നാനൂറ് കുട്ടികളെയെങ്കിലും രക്ഷിക്കാനാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് യു എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭക്‍ഷ്യ വിഷബാധയേറ്റ് ഇന്ത്യയില്‍ ദിവസവും അഞ്ചുവയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികള്‍ മരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകി ഭക്ഷണം കഴിച്ചാല്‍ നാല്പത് ശതമാനം മരണം വരെ ഇതിലൂടെ തടയാനാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുദ്ധമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കിയാല്‍ ഭക്‍ഷ്യവിഷബാധ ഒരു പരിധി വരെ തടയാനാകുമെന്നാണ് യു എന്‍ ഏജന്‍സി പറയുന്നത്. ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ടോയ്‌ലറ്റ് ഉപയോഗം കുറവാണ്. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ ഭക്‍ഷ്യവിഷബാധ തടയാനാകും. 2006 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ടോയ്‌ലറ്റ് ഉപയോഗം 28 ശതമാനമായിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. ‘ടോട്ടല്‍ സാനിറ്റേഷന്‍ കാമ്പയിന്‍‍’ പദ്ധതി 18,020 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയതായും യുനിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

‘കൈകള്‍ വൃത്തിയാക്കൂ, ജീവന്‍ രക്ഷിക്കൂ’ കാമ്പയിനില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയണം. രാജ്യത്തെ പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്‍ഷ്യ വിഷബാധാ മരണങ്ങള്‍ തടയേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും യു എന്‍ ഏജന്‍സി ആവശ്യപ്പെട്ടു. രണ്ടാമത് ആഗോള കൈകഴുകല്‍ ദിനം കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും ആചരിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍