ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » ഐ-പില്‍, അണ്‍വാണ്ടട്‌-72 ഗുളികകള്‍ക്ക് നിയന്ത്രണം (Morning after pill prescription drug Govt pnel to examine)
Feedback Print Bookmark and Share
 
Morning after pill
PRO
PRO
ഗര്‍ഭധാരണം തടയാനുള്ള ഗുളികകളായ ഐ-പില്‍, അണ്‍വാണ്ടഡ്‌ 72 എന്നിവയുടെ പരസ്യവും വില്‌പനയും നിയന്ത്രിക്കാന്‍ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ ആലോചിക്കുന്നു. അടുത്തുതന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അറിയിക്കുന്നു.

ഡോക്‌ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയാണ് ഈ ഗുളികകള്‍ യഥേഷ്ടം വിറ്റുവരുന്നതെന്ന് പലപ്പോഴായി ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യക്ക് പരാതി ലഭിച്ചിരുന്നു. ഒപ്പം, ഈ ഗുളികകള്‍ കഴിച്ച സ്‌ത്രീകള്‍ക്ക്‌ അമിത രക്തസ്രാവവും മറ്റ്‌ പാര്‍ശ്വഫലങ്ങളും ഉണ്ടായതായും പരാതി ഉയര്‍ന്നിരുന്നു.

ഇനിമുതല്‍ ഈ ഗുളികകള്‍ ഡോക്‌ടര്‍മാരുടെ കുറിപ്പടിയില്ലാതെ വില്‍‌ക്കരുതെന്ന് നിര്‍‌ദേശം നല്‍‌കാനാണ് ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ ഒരുങ്ങുന്നത്. ഡോക്‌ടര്‍മാരുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ഈ ഗുളികകള്‍ നല്‍കിയാല്‍ മതിയെന്നു കാട്ടി ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ നിര്‍മ്മാതാക്കള്‍ക്ക്‌ കത്തയച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ രണ്ട് ഗുളികകളുടെയും ടിവി പരസ്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ലൈംഗികബന്ധത്തിന് ശേഷം കുട്ടിയുണ്ടാവുമെന്ന ടെന്‍ഷനേ വേണ്ട എന്ന് സൂചിപ്പിക്കുന്ന പരസ്യചിത്രം ധാര്‍മികപരമായി ശരിയല്ല എന്നാണ് ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ പറയുന്നത്. ലൈംഗികബന്ധത്തെ വെറുമൊരു നിസാരസംഭവമായി കാണാന്‍ ഇത്തരം പരസ്യചിത്രങ്ങള്‍ യുവതലമുറയെ പ്രേരിപ്പിക്കുമെന്നും ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ പറയുന്നു. പരസ്യചിത്രത്തില്‍ മാറ്റം വരുത്തണമെന്നും മരുന്നിന്റെ നിര്‍മാതാക്കളോട് ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറിപ്പടിയ്ക്കൊപ്പം വില്‍‌പന നടത്തുന്ന മരുന്നുകളുടെ വിഭാഗത്തിലേക്ക് ഐ-പിലും അണ്‍വാണ്ടഡ്‌ 72-ഉം ചേര്‍ക്കപ്പെട്ടാല്‍ പിന്നെ പരസ്യം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. പരസ്യചിത്രത്തിന്റെ കാര്യത്തിലും ഈ ഗുളികകളുടെ നിയന്ത്രണ കാര്യത്തിലും നവംബര്‍ 9ന്‌ ഡ്രഗ്‌ ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡ്‌ യോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കുമെന്ന്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫീസ്‌ അധികൃതര്‍ പറഞ്ഞു.

മാന്‍‌കൈന്‍ഡ് ഫാര്‍മയുടേതാണ് അണ്‍വാണ്ടഡ്‌ 72. ഐ-പില്‍ ആവട്ടെ സിപ്ലയുടേതും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍