ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » മധുരം അധികമായാല്‍ ജയില്‍ വാസം ! (Sweets may lead to jail!)
Feedback Print Bookmark and Share
 
PRO
മധുരം നാവിലൂടെ പകര്‍ന്ന് നല്‍കുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ചോക്കളേറ്റിനോ മറ്റ് മധുര പദാര്‍ത്ഥങ്ങള്‍ക്കോ വേണ്ടി കുട്ടിക്കാലത്ത് വാശിപിടിക്കാത്തവരുണ്ടാവുമോ? കുട്ടികള്‍ വാശിപിടിച്ചു കരഞ്ഞു തുടങ്ങുമ്പോള്‍ ഒരു ചോക്ലേറ്റിലൂടെ സമാധാനം കാണാനാവും മിക്ക മാതാപിതാക്കന്മാരും ശ്രമിക്കുന്നത്.

എന്നാല്‍, ചോക്കളേറ്റ് നല്‍കി കുഞ്ഞുങ്ങളെ സമാശ്വസിപ്പിക്കേണ്ട എന്നാണ് ഗവേഷകര്‍ പറയുന്നത്. പല്ല് ചീത്തയാവും, അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടും എന്ന സ്ഥിരം കാരണവുമല്ല കുട്ടികളുടെ ‘മധുരവാസന’ വിലക്കിക്കൊണ്ട് പുതിയൊരു പഠനം പറയുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ മധുര ശീലം പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ചാണ് ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്.

എല്ലാ ദിവസവും മധുരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന കുട്ടികള്‍ മുതിരുമ്പോള്‍ അക്രമവാസന കാട്ടുമെന്നാണ് കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 17,000 ആളുകളില്‍ 30 വര്‍ഷം നീണ്ട പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്. മധുരം കൂടുതല്‍ അകത്താക്കിവരില്‍ 69 ശതമാനവും വിവിധ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയി എന്ന് പഠനത്തില്‍ പറയുന്നു.

ദിവസേന മധുരം നല്‍കുന്നതിലൂടെ കുട്ടികള്‍ തങ്ങള്‍ക്ക് വേണ്ടത് എങ്ങനെ നേടിയെടുക്കാമെന്ന പാഠം പഠിക്കുന്നില്ല. അവരുടെ സ്വഭാവം പെട്ടെന്ന് പ്രതികരിക്കുന്ന രീതിയിലാവുന്നു, ഗവേഷക സംഘത്തെ നയിച്ച ഡോ.സൈമണ്‍ മൂര്‍ പറയുന്നു. മധുരം കുറച്ച് കുട്ടികളുടെ ആഹാരക്രമത്തില്‍ കാര്യമായ വ്യതിയാ‍നം വരുത്തിയാല്‍ അക്രമവാസന കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍