ബീജിംഗ്, ബുധന്‍, 23 സെപ്റ്റംബര്‍ 2009( 16:10 IST )
PRO
ഭാര്യമാരെ സംശയമുള്ള ഭര്‍ത്താക്കന്മാര്‍ വര്‍ദ്ധിച്ചതോടെ ചൈനയില്‍ പറ്റേര്‍ണിറ്റി ടെസ്റ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ഭര്‍ത്താക്കന്‍മാരുടെ സംശയം അസ്ഥാനത്തല്ല, പരിശോധന നടത്തിയ 30 ശതമാനം പുരുഷന്‍മാരും തങ്ങളുടെ മക്കളുടെ യഥാര്‍ത്ഥ അച്ഛന്‍മാരല്ലെന്ന് തെളിഞ്ഞതായി ബീജിംഗിലെ ഒരു പ്രമുഖ ടെസ്റ്റിംഗ് സെന്‍റര്‍ വെളിപ്പെടുത്തി.
പറ്റേര്‍ണിറ്റി ടെസ്റ്റുകള്‍ വര്‍ഷം തോറും 20 ശതമാനം വര്‍ദ്ധിക്കുന്നതായി ബീജിംഗിലെ ഫോറന്‍സിക് സയന്‍സ് സെന്‍റര്‍ അറിയിച്ചതായി ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 2002ലാണ് രാജ്യത്ത് ആദ്യമായി ഈ ടെസ്റ്റുകള്‍ നടത്താന്‍ തുടങ്ങിയത്. കുഞ്ഞിന്‍റെ പിതാവ് പലപ്പോഴും സ്ത്രീയുടെ മുന്‍ കാമുകനായിരിക്കുമെന്ന് ക്ലിനിക്കിലെ ഒരു ജീവനക്കാരന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാത്രം ബീജിംഗിലെ ഫോറന്‍സിക് സയന്‍സ് സെന്‍ററില്‍ 3,000 പറ്റേര്‍ണിറ്റി ടെസ്റ്റുകള്‍ നടത്തി. ചൈനയില്‍ പുരുഷന്‍മാര്‍ ഭാര്യമാരെ സംശയിക്കുന്നത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താനല്ല പിതാവെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ഒന്നുകില്‍ വിവാഹ മോചനം അല്ലെങ്കില്‍ അബോര്‍ഷന്‍ ഈ രണ്ട് മാര്‍ഗങ്ങളാണ് പുരുഷന്മാര്‍ സാധാരണ സ്വീകരിക്കുന്നത്.
ബീജിംഗിലെ ചവോയാങ് ആശുപത്രിയിലും പറ്റേര്‍ണിറ്റി ടെസ്റ്റില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 600 ടെസ്റ്റുകളാണ് ഇവിടെ നടത്തിയത്. പറ്റേര്‍ണിറ്റി ടെസ്റ്റ് നടത്താന്‍ മുന്നിട്ടിറങ്ങുന്നതില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ ഗര്‍ഭത്തിലുള്ളത് ആരുടെ കുഞ്ഞാണെന്ന് അറിയാനുള്ള ആഗ്രഹമാണ് അവരെ ഈ ടെസ്റ്റിന് പ്രേരിപ്പിക്കുന്നത്.