ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » നിങ്ങളുടെ വീട്ടിലുണ്ട് പന്നിപ്പനി മരുന്ന്! (Home medicine will act against Swine Flu)
 
Swine Flu
PRO
PRO
പന്നിപ്പനിയെ ഭയന്ന് സ്കൂളുകളും കൊളേജുകളും ഓഫീസുകളുമൊക്കെ അടച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ തേടി വന്നുകൊണ്ടിരിക്കുന്നു. പൂനെ നഗരത്തിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. എയിഡ്‌സ് പോലെയോ വസൂരി പോലെയോ പന്നിപ്പനിയെ ജനങ്ങള്‍ ഭയക്കുന്നു. പന്നിപ്പനി വന്നാല്‍ പിന്നെ രക്ഷയില്ല എന്ന് കരുതുന്നു. എന്നാല്‍ ആയുര്‍‌വേദം പറയുന്നത് പന്നിപ്പനിയെ നേരിടാനുള്ള ചില്ലറ മരുന്നുകളൊക്കെ നിങ്ങളുടെ വീട്ടിലും തൊടിയിലും ഉണ്ടെന്നാണ്.

ആരോഗ്യമുള്ള ഒരാള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ പ്രതിരോധ ശക്തി കുറഞ്ഞ നിലയിലുള്ള ഒരാള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയില്ല. പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗമുള്ള ആളുകളെ പന്നിപ്പനി ആക്രമിച്ചാല്‍ ഫലം മാരകമായിരിക്കും. പന്നിപ്പനി ബാധിച്ച് മരിച്ചവരാരും നല്ല ആരോഗ്യ സ്ഥിതിയില്‍ ഉള്ളവരായിരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ പന്നിപ്പനിയെ തടുക്കാന്‍ ആദ്യം ചെയ്യേണ്ടത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്.

ഔഷധച്ചെടിയായ തുളസിയില ഉപയോഗിക്കുകയാണെങ്കില്‍ ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കാമെന്നും അതുവഴി പന്നിപ്പനി തടയാമെന്നും ആയുര്‍‌വേദ വിദഗ്ധര്‍ പറയുന്നു. ഇഞ്ചി, വെളുത്തുള്ളി തുടങ്ങി പല പ്രതിരോധ ശക്തി വര്‍ദ്ധക ഔഷധങ്ങളും പന്നിപ്പനിയെ തടയുമെന്ന് സിദ്ധവൈദ്യ വിദഗ്ധരും പറയുന്നുണ്ട്.

‘പനിയെ ശമിപ്പിക്കാന്‍ സഹായിക്കുന്ന ഒരിനം രാസപദാര്‍ത്ഥം തുളസിയിലയില്‍ ഉണ്ട്. ലോകത്തില്‍ പലയിടത്തിലും പനിയെ ശമിപ്പിക്കാനുള്ള തുളസിയിലയുടെ കഴിവ് പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും തുളസി കൂട്ടുന്നു. അതുകൊണ്ടാണ് തുളസി വീട്ടുമുറ്റത്ത് ഉണ്ടായിരിക്കണം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്. തുളസിയില നിത്യവും കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പന്നിപ്പനി പരിസരത്തൊന്നും വരില്ല.’

‘എല്ലാത്തരം വൈറസുകളെയും തുളസിയില ചെറുക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന ഒരിനം പനി വൈറസിനെതിരെ ജപ്പാനില്‍ തുളസിച്ചെടിയുടെ നീര് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ പന്നിപ്പനി വരുത്തുന്ന എച്ച്1‌എന്‍‌1 വൈറസിനെതിരായും തുളസിയില ഉപയോഗിക്കാം. പന്നിപ്പനി വരാതിരിക്കാനും, വന്ന പന്നിപ്പനി ശമിപ്പിക്കാനും അത്യുത്തമമാണ് തുളസിയില’ - ലഖ്‌നോയില്‍ ആയുര്‍‌വേദ ഡോക്‌ടറായ യു കെ തിവാരി പറയുന്നു.

‘പന്നിപ്പനി വരാതിരിക്കാന്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം കഫക്കെട്ട് ഉണ്ടാവാതെ സൂക്ഷിക്കലാണ്. നമ്മുടെ തൊടികളില്‍ സുലഭമായി വിളയുന്ന ഇഞ്ചി ഉപയോഗിക്കുകയാണെങ്കില്‍ കഫക്കെട്ട് വരാതെ തടുക്കുകയും പന്നിപ്പനിയെ നിരോധിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ ഇഞ്ചി, ചുക്ക്, വറുത്ത കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ്, ബദാം, മധുരക്കിഴങ്ങ് തുടങ്ങിയവ ഉള്‍‌പ്പെടുത്തിയാല്‍ ശരീരത്തിന് നല്ല പ്രതിരോധശക്തി ലഭിക്കും.’ - ചെന്നൈയിലുള്ള സര്‍ക്കാര്‍ സിദ്ധവൈദ്യ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്‌ടര്‍ ജെഗജ്യോതി പാണ്ഡ്യന്‍ പറയുന്നു.

കറുത്ത വേപ്പില, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവയും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വൈറസിനെതിരെ ശക്തമായ പ്രതിരോധം ഉരപ്പാക്കാന്‍ ദിവസവും രണ്ടോ നാലോ കറുത്ത വേപ്പില കഴിക്കുക. പനി, തൊണ്ട വരള്‍ച്ച, കഫക്കെട്ട്, അലര്‍ജി, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും വേപ്പില അത്യുത്തമം തന്നെ. വെള്ളുള്ളിയിലും ചുവന്നുള്ളിയിലും പലവിധ കൃമികീടങ്ങളെ പ്രതിരോധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉണ്ട്.

വൈറസ്, ബാക്‌ടീരിയ തുടങ്ങിയ രോഗാണുക്കളെ തടുക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഇഞ്ചിയും വെള്ളുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമ്പോഴും ഉപയോഗിക്കാവുന്നതാണ്. അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നും തുടങ്ങാം നമുക്ക് പന്നിപ്പനിക്കെതിരെയുള്ള ജാഗ്രത!
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍