പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > കാഴ്ചയ്ക്ക് പകരം വയ്ക്കാന്‍ കുങ്കുമം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാഴ്ചയ്ക്ക് പകരം വയ്ക്കാന്‍ കുങ്കുമം
PROPRO
ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് പൊന്നിന്‍ നിറമുണ്ടാകുമെന്ന് കാലാകാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ്. ഇതിന്‍റെ ആധികാരികതയെ കുറിച്ച് പറയാന്‍ കഴിയില്ല എങ്കിലും സുരഭിലമായ പ്രകൃതിയെ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കുങ്കുമത്തിനാവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

കുങ്കുമപ്പൂവ് കഴിക്കുന്നത് കാഴ്ചശക്തിയെ നിലനിര്‍ത്താനും അന്ധതയെ അകറ്റിനിര്‍ത്താനും സഹായിക്കുമെന്ന് ഇറ്റലിയിലെ ലാ‍അക്വില സര്‍വകലാശാലയിലെയും ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയിലെയും ഗവേഷകരാണ് കണ്ടെത്തിയത്. ദിവസേന കുങ്കുമം കഴിക്കുന്നവരുടെ കണ്ണിലെ ലോലമായ കോശങ്ങള്‍ കൂടുതല്‍ രോഗപ്രതിരോധ ശേഷി നേടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

കടുത്ത സൂര്യപ്രകാശം കണ്ണിലടിച്ച് ഉണ്ടാവുന്ന നേത്ര രോഗങ്ങള്‍ ഇല്ലാതാക്കാനും ജനിതക രോഗങ്ങള്‍ മൂലമുണ്ടാവുന്ന അന്ധതയുടെ കാഠിന്യം കുറയ്ക്കാനും ദിവസേന കുങ്കുമം കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷകര്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു.

മനുഷ്യരില്‍ പ്രായാധിക്യം മൂലമുണ്ടാവുന്ന അന്ധതയെ പോലും കുങ്കുമപ്പൂവ് കഴിക്കുന്നതുകൊണ്ട് പ്രതിരോധിക്കാന്‍ ആവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ശക്തിയേറിയ ഒരു ആന്‍റിഓക്സിഡന്‍റ് ആയ കുങ്കുമത്തിന്‍റെ നേത്ര സംരക്ഷണ ശേഷിയെ കൂടുതല്‍ അടുത്തറിയാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നേത്രാരോഗ്യത്തിന് ഒരു ‘മീന്‍മാഹാത്മ്യം’
മൊബൈല്‍ ഫോണ്‍ എല്‍ബോയെ സൂക്ഷിക്കുക
അമ്മയാകുന്നതിന് മുമ്പറിയാന്‍
വയറും തടിയും കുറയ്ക്കണോ?
ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞു
അമിതഭാരം കുറയ്ക്കാന്‍ സുഖനിദ്ര