“അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്”എന്തേ, വായില്‍ കപ്പലോടി തുടങ്ങിയോ? സാരമില്ല, അടുത്ത ദിവസത്തെ ബ്രേക്ക് ഫാസ്റ്റിന് അയല വറുത്തതും, ലഞ്ചിന് കരിമീന്‍ പൊരിച്ചതും ആയിക്കോട്ടെ. സപ്പറിന് കുറച്ച് നല്ല ചെമ്മീനും വാങ്ങി അങ്ങ് കറി വെയ്ക്കാം.ആശയ്ക്കനുസരിച്ച് നീങ്ങാന്‍ കാശില്ലെന്നൊരു തോന്നലുണ്ടോ? വെറുതെയാണെന്നേ. ‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍.........!’ അതെ, അതുപോലെയാണ് ഈ മീനിന്‍റെ കാര്യവും. കുറച്ച് കാശ് മുടക്കി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മീന്‍ വാങ്ങി കഴിച്ചാല്‍ ‘കണ്ണാശുപത്രി‘ കാണാതെ നിങ്ങള്‍ക്ക് രക്ഷപ്പെടാം.പറഞ്ഞു വരുന്നത് കണ്ണ് സംരക്ഷണത്തിനുള്ള അല്പം പൊടിക്കൈകളാണെന്നേ. മീനും, കണ്ണും തമ്മില്‍ എന്തു ബന്ധമാണെന്നാണോ ചോദ്യം. മീനും കണ്ണും തമ്മില്‍ ബന്ധമൊന്നുല്ലെങ്കിലും കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മീനിന് വലിയ പങ്കുണ്ടത്രേ. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മത്തി, ചെമ്പല്ലി, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നേത്ര രോഗങ്ങള്‍ തടയുന്നതിന് ഏറെ ഫലപ്രദമാണ്.പ്രായം കൂടി, മക്കളും, കൊച്ചുമക്കളുമൊക്കെയാകുന്ന സമയത്ത് നേത്രപേശികള്‍ക്ക് ക്ഷയം സംഭവിക്കാനും, അത് അന്ധതയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. നല്ലപ്രായത്തില്‍ ആവശ്യത്തിന് മീന്‍ കഴിക്കുകയാണെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമത്രേ. മല്‍സ്യങ്ങളില്‍ കാണുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇത്തരം രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കഴിക്കുന്നവരില്‍ പ്രായമായവരില്‍ കണ്ട് വരുന്ന നേത്രരോഗങ്ങള്‍ വരാനുള്ള സാധ്യത 25 ശതമാനത്തോളം കുറവാണെന്നും ഒരു പഠനത്തില്‍ തെളിയുന്നു. അതേസമയം സിങ്ക്, ബീറ്റ കരോട്ടിന്‍ പോലുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍ കഴിക്കുന്നവരില്‍ നേത്രരോഗങ്ങള്‍ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലുമാണ്.എന്താ, ഇന്നു തന്നെ മീന്‍ വാങ്ങി കൊടംപുളിയിട്ട് കറിവച്ചേക്കാം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും മടിക്കേണ്ട. സഞ്ചിയെടുത്ത് നേരെ ‘മാര്‍ക്കറ്റി’ലേക്ക് പൊയ്ക്കോളൂ. |