പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > മൊബൈല്‍ ഫോണ്‍ എല്‍ബോയെ സൂക്ഷിക്കുക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈല്‍ ഫോണ്‍ എല്‍ബോയെ സൂക്ഷിക്കുക
PTIPTI
ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആളുകള്‍ ചുരുക്കമാണ്. കാല ദേശ ഭേദമില്ലാതെ ആശയ വിനിമയം നടത്താന്‍ മൊബൈല്‍ ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍, “അധികമായാല്‍ മൊബൈല്‍ ഉപയോഗവും രോഗമാകാം” എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

‘മൊബൈല്‍ മാനിയ’ എന്ന് വിശേഷിപ്പിക്കാവുന്നതു പോലെ എപ്പോഴും മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ഇവര്‍ അല്പം ശ്രദ്ധിച്ചാല്‍ നല്ലതാണെന്നാണ് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധരുടെ അക്കാഡമി (അമേരിക്കന്‍ അക്കാഡമി ഓഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ്) അഭിപ്രായപ്പെടുന്നത്.

കൂടുതല്‍ സമയം മൊബൈലില്‍ സംസാരിക്കുന്ന പ്രവണത മൊബൈല്‍ ഫോണ്‍ എല്‍ബോ എന്ന രോഗം ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ അവസ്ഥയില്‍ കൈമുട്ട് മുതല്‍ വിരലുകള്‍ വരെ തരിപ്പ് ഉണ്ടാവുന്ന ഒരു അവസ്ഥ ഉണ്ടാവാം. കൈമുട്ടുകള്‍ വളരെ നേരം മടക്കി വച്ചിരിക്കുന്നതിനാല്‍ ഒരു പ്രധാന ഞരമ്പിനു തകരാറും സംഭവിച്ചേക്കാം.

കൂടുതല്‍ നേരം ഒരേ രീതിയില്‍ കൈ മടക്കി വച്ചുകൊണ്ട് മൊബൈലില്‍ സംസാരിക്കുന്നത് വഴി മോതിരവിരലിനെയും ചെറുവിരലിനെയും നിയന്ത്രിക്കുന്ന ഉള്‍നാര്‍ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുകയും അതു വഴി കൈമുട്ടുകള്‍ക്ക് വിട്ടുമാറാത്ത അതി കഠിനമായ വേദന ഉണ്ടാവുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ജാറുകള്‍ തുറക്കാനോ എഴുതാനോ പോലും സാധ്യമാവാതെ കൈമുട്ടില്‍ വേദനയുമായി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എല്‍ബോ ബാധിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷ നേടാനായി, ദീര്‍ഘ നേരം മൊബൈല്‍ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തില്‍ കൈകള്‍ മാറി മാറി ഉപയോഗിക്കുന്നതാണ് ഏക പ്രതിവിധിയെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമ്മയാകുന്നതിന് മുമ്പറിയാന്‍
വയറും തടിയും കുറയ്ക്കണോ?
ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞു
അമിതഭാരം കുറയ്ക്കാന്‍ സുഖനിദ്ര
ഇനി സ്വപ്നം കണ്ട് സമയം കളയാം
രോഗം ജോലി കളയുമ്പോള്‍