പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > അമിതഭാരം കുറയ്ക്കാന്‍ സുഖനിദ്ര
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമിതഭാരം കുറയ്ക്കാന്‍ സുഖനിദ്ര
ശരീരത്തിന്‍റെ അമിത ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ ദിവസവും നന്നായി ഉറങ്ങിക്കൊള്ളൂ. ആശ്ചര്യപ്പെടേണ്ട, കൂടുതല്‍ സമയം ഉറങ്ങുന്നവരുടെ ശരീരഭാരം കുറയുന്നതായാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉറക്കക്കുറവ് നിങ്ങളുടെ സ്വാഭാവിക ഹോര്‍മോണ്‍ ലെവലിനെ ബാധിക്കുകയും ശരീര പോഷണം വര്‍ദ്ധിപ്പിക്കുകയും വിശപ്പ് ഉയര്‍ത്തുകയും ചെയ്യും. ശരീരഭാര സൂചിക (ബിഎംഐ) ഒരു വ്യക്തിയുടെ ഉറക്കത്തിന്‍റെ അളവിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് ആര്‍മി മെഡിക്കല്‍ ക്യാമ്പിലെ ഡോ. ആന്‍ എലിയാസണ്‍ പറയുന്നു.

വ്യക്തികളെ കൂടുതല്‍ ഉറങ്ങുന്നവരെന്നും കുറച്ച് ഉറങ്ങുന്നവരെന്നും വേര്‍തിരിച്ച് പഠനം നടത്തിയപ്പോള്‍ കുറച്ച് മാത്രം ഉറങ്ങുന്നവരുടെ ബിഎംഐ (28.3) കൂടൂതല്‍ ഉറങ്ങുന്നവരുടെ ബിഎംഐ (24.5) യേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. ഈയിടെ അമേരിക്കന്‍ തൊറാസിസ് സൊസൈറ്റി സാന്‍ ഡിയഗോയില്‍ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ. ഏലിയാസെന്‍ തന്‍റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയുണ്ടായി.

ബിഎംഐ മുപ്പതോ അതില്‍ കൂടുതലോ ആകുമ്പോഴാണ് പൊണ്ണത്തടി എന്ന അവസ്ഥയുണ്ടാവുന്നത്. വ്യക്തിയുടെ ഭാരത്തെ ഉയരത്തിന്‍റെ വര്‍ഗവുമായി ഹരിച്ചാണ് ബിഎംഐ കണക്കാക്കുന്നത്. മുന്‍ യുഎസ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയിരുന്നു. ദിവസം ഏഴ് മണിക്കൂറില്‍ കുറവ് മാത്രം ഉറങ്ങുന്നവരില്‍ 75 ശതമാനം പേര്‍ക്കും പൊണ്ണത്തടി വരാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരുന്നത്.

മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും ഡോ. ഏലിയാസെന്‍ തന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കഠിനമായ മാനസിക സമ്മര്‍ദമുള്ളവര്‍ക്ക് ഉറക്കം നഷ്ടപ്പെടുമെന്നും ഇത്തരക്കാരിലും മേല്‍പ്പറഞ്ഞ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം അമിത ശാരീരിക ഭാരമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജസ്വലരായി കാണപ്പെടുന്നു എന്നതാണ്. 25 ശതമാനത്തോളം ഊര്‍ജ്ജമാണ് ഇവര്‍ അധികമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ അമിത ഊര്‍ജ്ജ ഉപയോഗം അവരുടെ ശാരീരിക ഭാരം കുറയ്ക്കാന്‍ പര്യാപ്തമാവുന്നിമില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇനി സ്വപ്നം കണ്ട് സമയം കളയാം
രോഗം ജോലി കളയുമ്പോള്‍
വൃക്കരോഗം അര്‍ബുദകാരണമായേക്കാം
പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍
വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?