പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > ഇനി സ്വപ്നം കണ്ട് സമയം കളയാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇനി സ്വപ്നം കണ്ട് സമയം കളയാം
ദിവാസ്വപ്നം കാണാന്‍ ഇനി ആരും മടിക്കണ്ട. വെറുതെ ഇരിക്കുമ്പോള്‍ പോലും ദിവാസ്വപ്നം കാണാന്‍ മടിക്കുന്നവര്‍ ഇനി കിട്ടുന്ന സമയം മുഴുവന്‍ എങ്ങനെ ദിവാസ്വപ്നം കണ്ട് ഫലപ്രദമാക്കം എന്ന് ചിന്തിക്കുക. വെറുതെയല്ല, ജീവിതത്തിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദിവാസ്വപ്നങ്ങള്‍ നമ്മളെ പഠിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

“ദിവാസ്വപ്നം കണ്ട് നടക്കുന്നവരുടെ മനസ്സ് പലയിടങ്ങളിലും അലഞ്ഞു തിരിയും. ഇത് പൊതുവെ ആളുകളില്‍ മടിയും, അശ്രദ്ധയുമാണ് ഉണ്ടാക്കുക. പക്ഷേ, അതിനപ്പുറം ദിവാസ്വപ്നം കാണുന്നതിന് ചില ഗുണങ്ങളുണ്ട്”. - പഠനം നടത്തിയ ബ്രിട്ടീഷ് കോളംബിയ സര്‍വകലാശാലയിലെ മന‍ഃശാസ്ത്രജ്ഞയായ കലീന ക്രിസ്‌റ്റോഫ് പറയുന്നു.

“നമ്മള്‍ ദിവാസ്വപ്‌നത്തില്‍ മുഴുകിയിരിക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനേക്കാള്‍ വ്യത്യസ്തമായി തലച്ചോറ് കൂടുതല്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. സ്വപ്നം കാണുമ്പോള്‍ ലക്‌ഷ്യത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ, സ്വപ്നം കാണുന്ന സമയത്ത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളെ നേരിടാന്‍ നിങ്ങള്‍ ശീലിക്കുകയാണ്.”

ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് മനസിനെ അയച്ചു വിടുന്നതിനേക്കള്‍ വിഷമതകളേറിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആണ് തലച്ചോറ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുക എന്നും പഠനം വ്യക്തമാക്കുന്നു.

ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍റെ മൂന്നിലൊരു ഭാഗവും ദിവാസ്വപ്നങ്ങള്‍ കാണുന്നതിനാണ് ചെലവഴിക്കുന്നത്. ഈ സമയത്ത്, നമ്മുടെ ശ്രദ്ധ പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ജീവിതത്തിലെ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്ക് വ്യാപിക്കും. ജീവിതത്തിലെ നൈമിഷികവും, ലളിതവുമായ പ്രശ്നങ്ങളില്‍ തലച്ചോറിന്‍റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം കേന്ദ്രീകരിക്കപ്പെടുമ്പോള്‍, ദിവാസ്വപ്‌ന സമയത്ത് തലച്ചോറിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാകുകയാണ് ചെയ്യുക.

എന്താ, ഇനി സദാസമയവും സ്വപ്നം കാണാമെന്ന തോന്നല്‍ ഉണ്ടോ? ഒട്ടും മടിക്കേണ്ട. ധൈര്യമായി സ്വപ്നത്തേരില്‍ കയറിക്കൊള്ളൂ. ഭാവിയെ സ്വപ്നങ്ങളുടെ സ്വര്‍ണനൂലില്‍ ഒന്നു മെനഞ്ഞെടുത്ത് നോക്കം. എന്താ തയ്യാറല്ലേ?
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രോഗം ജോലി കളയുമ്പോള്‍
വൃക്കരോഗം അര്‍ബുദകാരണമായേക്കാം
പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍
വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?
അമ്മയുടെ ഉയരവും കുഞ്ഞിന്‍റെ ആയുസും