പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > രോഗം ജോലി കളയുമ്പോള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രോഗം ജോലി കളയുമ്പോള്‍
സ്നിഗ്ധാ മുരളി
ജോലിയെ കവര്‍ന്നു തിന്നുന്ന രോഗമോ എന്നോര്‍ത്ത് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ. മറ്റ് ഏത് അസുഖത്തേക്കാളുപരി സന്ധിവാതം ഒരാളുടെ ജോലി ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കടുത്ത സന്ധിവാതം പിടിപെട്ട ആളുകളില്‍ പകുതി പേരും തങ്ങളുടെ ജോലി ഉപേക്ഷിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രഗത്ഭരായ പ്രൊഫഷണലുകളുടെ കൊഴിഞ്ഞുപോക്കാണ് ഇതിലൂടെ ഉണ്ടാവുന്നത്. ടൊറോന്‍റോ വെസ്റ്റേണ്‍ റിസര്‍ച്ച് ഇന്‍സ്ടിട്യൂട്ടിലെ സിമോണ്‍ എ ക്യാപ്റ്റെയിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 25നും 64നും ഇടയില്‍ പ്രായമുള്ള ആളുകളുമായാണ് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

അധിക സമയം നില്‍ക്കാനുള്ള കഴിവ്, കുനിഞ്ഞ് വസ്തുക്കള്‍ പൊക്കിയെടുക്കാനുള്ള കഴിവ്, പടികള്‍ കയറാനുള്ള കഴിവ്, വസ്തുക്കള്‍ എടുത്തുകൊണ്ട് പോകാനുള്ള കഴിവ്, കാറോടിക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് സംഘം ചോദിച്ചറിഞ്ഞത്.

ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പഠന സംഘത്തിന് കണ്ടെത്താനായത്. പഠനത്തിന് വിധേയരാക്കിയ ജീവനക്കാരില്‍ 2.3 ശതമാനം പേര്‍ക്കും സന്ധിവാതം പിടിപെട്ടിട്ടുണ്ട്. മിക്ക ആളുകളും തങ്ങളുടെ ജോലി സാഹചര്യത്തില്‍ സംതൃപ്തരല്ല. നട്ടെല്ലിന് പിടിപെടുന്ന വേദനയ്ക്ക് ശേഷം ജോലി ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പിടിപെടുന്ന അസുഖമാണ് സന്ധിവാതമെന്ന് സംഘത്തിന് കണ്ടെത്താനായി.

സന്ധിവാതം ബാധിച്ചവരില്‍ പകുതി പേരും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തവരാണ്. ഇതില്‍ അധികം പേരും സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത.

സന്ധിവാതമുള്ള സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് ജോലി രാജി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ തന്നെ വിവാഹിതരായ സ്ത്രീകളിലാണ് ഇത് കൂടുതല്‍ കാണുന്നത്. മുതിര്‍ന്ന ആളുകള്‍ക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് സന്ധിവാതം കൂടുതല്‍ ബാധിക്കുന്നു. ഇതിനാല്‍ വിരമിക്കല്‍ പ്രായത്തിന് മുമ്പ് തന്നെ ജോലി രാജിവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വൃക്കരോഗം അര്‍ബുദകാരണമായേക്കാം
പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍
വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?
അമ്മയുടെ ഉയരവും കുഞ്ഞിന്‍റെ ആയുസും
പ്രമേഹം ഓര്‍മ്മശക്തി കുറയ്ക്കും