പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > വൃക്കരോഗം അര്‍ബുദകാരണമായേക്കാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൃക്കരോഗം അര്‍ബുദകാരണമായേക്കാം
വൃക്കരോഗമുള്ളവര്‍ക്ക് പ്രായമേറുമ്പോള്‍ അര്‍ബുദം ഉണ്ടാവാനുള്ള സാധ്യത കൂടുമെന്ന് പഠനം. ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

വൃക്കകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവര്‍, വൃക്ക മാറ്റിവച്ചവര്‍ എന്നിവരിലും അര്‍ബുദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് വെസ്റ്റ്മീഡിലെ ചില്‍ഡ്രന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. ഇവരില്‍ ശ്വാസകോശം, മൂത്രനാളം എന്നീ ഭാഗങ്ങളില്‍ അര്‍ബുദത്തിനുള്ള സാധ്യതയാണ് കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.

വൃക്കരോഗമുള്ളവര്‍ക്ക് സാധാരണ അര്‍ബുദം വരാനുള്ള സാധ്യത രോഗമില്ലാത്തവരേക്കാള്‍ 39 ശതമാനം അധികമാണ്. വൃക്കരോഗം അധികരിക്കുന്നതിനൊപ്പം അര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി.

വൃക്കരോഗത്തോട് ശരീരം പ്രകടിപ്പിക്കുന്ന പ്രതിരോധ രീതികളാണ് അര്‍ബുദത്തിന് കാരണമാകുന്നത്. വൃക്കരോഗമുള്ളവര്‍ പരിശോധനയിലൂടെ നേരത്തേ തന്നെ അര്‍ബുദ സാധ്യത കണ്ടെത്തി ചികിത്സ തുടങ്ങണമെന്നും ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നു. വൃക്കരോഗം വരാതെ സൂക്ഷിക്കുകയാണ് അര്‍ബുദ സാധ്യത കുറയ്ക്കാനുള്ള മാര്‍ഗമെന്നും ഗവേഷകരെ നയിച്ച ജര്‍മന്‍ വോംഗ് പറയുന്നു.

49 മുതല്‍ 97 വയസ്സ് വരെ പ്രായമുള്ള 3654 ആളുകളെയാണ് ഗവേഷകര്‍ നിരീക്ഷണ വിധേയരാക്കിയത്. ഓരോ ആളെയും ശരാശരി 10 വര്‍ഷമാണ് നിരീക്ഷണ വിധേയമാക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍
വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?
അമ്മയുടെ ഉയരവും കുഞ്ഞിന്‍റെ ആയുസും
പ്രമേഹം ഓര്‍മ്മശക്തി കുറയ്ക്കും
രാത്രി ജോലി....അപകടമുണ്ട്