പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വീഞ്ഞിനെ കുറ്റം പറയാന്‍ വരട്ടെ!
WDWD
മദ്യം അത് ഏത് തരമായാലും അല്‍പ്പം അകറ്റി നിര്‍ത്തിയാല്‍ നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കാറുള്ളത്. എന്നാല്‍ വീഞ്ഞിനെ കുറ്റം പറയുന്നതിന് മുമ്പ് ഒരു നിമിഷം.....വീഞ്ഞ് മിതമായ അളവില്‍ കഴിക്കുന്നത് ജീവിത ദൈര്‍ഘ്യം കൂട്ടിയേക്കാമെന്ന് ഒരു പഠനത്തില്‍ പറയുന്നു.

കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിയേക്കാവുന്ന ഈ പഠനം ‘ജേര്‍ണല്‍ ഓഫ് എപിഡിമിയോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത്’ ഉടന്‍ പ്രസിദ്ധീകരിക്കും.

നാല്‍പ്പത് വര്‍ഷം, അതായത് 1960 മുതല്‍ 2000 വരെയാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 1,373 ആളുകളെ നിരീക്ഷണ വിധേയമാക്കി. ഇതില്‍ 1,130 പേര്‍ 40 വര്‍ഷം തികയുമ്പോഴേക്കും മരണമടഞ്ഞു. ഇതില്‍, പകുതി പേരും ഹൃദയ സംബന്ധമായ അസുഖം കാരണമാണ് മരണമടഞ്ഞത്.

ദിവസവും അര ഗ്ലാസില്‍ കുറവ് വീഞ്ഞ് കഴിച്ചവര്‍ മറ്റ് മദ്യം കഴിക്കുന്നവരെക്കാള്‍ 2.5 വര്‍ഷവും മദ്യം കഴിക്കാത്തവരെക്കാള്‍ അഞ്ച് വര്‍ഷവും കൂടുതല്‍ ജീവിച്ചിരുന്നു. വീഞ്ഞല്ലാത്ത മദ്യം പരിമിതമായ അളവില്‍ കഴിക്കുന്നവരാവട്ടെ മദ്യം കഴിക്കാത്തവരെക്കാള്‍ രണ്ട് വര്‍ഷം അധികം ജീവിച്ചിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.

എന്തായാലും ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?
അമ്മയുടെ ഉയരവും കുഞ്ഞിന്‍റെ ആയുസും
പ്രമേഹം ഓര്‍മ്മശക്തി കുറയ്ക്കും
രാത്രി ജോലി....അപകടമുണ്ട്
ഇന്ന് ലോകാരോഗ്യ ദിനം
മനക്കണക്ക് തെറ്റുന്നോ...കുഴപ്പമില്ല !