പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > മൊബൈല്‍ മരണദൂത് നല്‍കുന്നു !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈല്‍ മരണദൂത് നല്‍കുന്നു !
PRO
കൊച്ചൊരു കളിപ്പാട്ടം പോലെ, ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടുകാരന്‍റെ സ്ഥാനമാണ് നാം ഇന്ന് മൊബൈലിന് നല്‍കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കിന്നാരം പറയാന്‍ വിളിക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഈ കൊച്ചു കൂട്ടുകാരന്‍ ചിലപ്പോള്‍ മരണ ദൂതായിരിക്കും നല്‍കുക എന്ന് !

തൊണ്ണൂറ്റഞ്ച് ശതമാനം മൊബൈല്‍ ഫോണുകളും അണുബാധയുള്ളതായിരിക്കുമെന്ന് ബ്രിട്ടണിലെ ഒന്‍‌ഡൊകുസ് മയിസ് സര്‍വകലാശാലയിലെ ഗവേഷകനായ ബോഫിന്‍സ് അഭിപ്രായപ്പെടുന്നു. ബൊഫിന്‍സിന്‍റെ അഭിപ്രായത്തില്‍ മിക്ക മൊബൈലുകളിലും ഒന്നോ അതിലധികമോ തരത്തിലുള്ള ബാക്ടീരിയകള്‍ ഉണ്ടാവും.

ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന മൊബൈലുകളെ കുറിച്ച് നടത്തിയ പഠനമാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. ഇതില്‍ പത്തില്‍ ഒന്ന് എന്ന നിരക്കില്‍ മനുഷ്യ ജീവന് അപകടമാവാവുന്ന എം‌ആര്‍‌എസ്‌എ ( സ്റ്റാഫിലോ കോക്കസ് ഓറസ്) ബാക്ടീരികള്‍ ഉണ്ടായിരുന്നത്രേ. ഡോക്ടര്‍മാരും നഴ്സുമാരും ഉപയോഗിക്കുന്ന മൊബൈലുകളിലാണ് മരുന്നുകള്‍ അടിയറവ് പറയുന്ന ഈ ബാക്ടീരിയകളെ കണ്ടെത്തിയത്.

നേരത്തെ, ബ്രിട്ടണിലെ ത്വക് രോഗ വിദഗ്ധരുടെ സംഘടനയായ ‘ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്സ്’ മൊബൈല്‍ ഫോണിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. മൊബൈലിന്‍റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ അലര്‍ജി ഉണ്ടാവുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.

മൊബൈല്‍ ഫോണ്‍ അര്‍ബുദത്തിനു കാരണമായേക്കാമെന്ന സൂചനകള്‍ വന്നിട്ടും അധിക കാ‍ലമായിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ട്രാഫിക് ഹൃദയം തകര്‍ക്കുമോ?
ഉത്തരം എടുത്തടിച്ചപോലെ !
യുവാക്കളേ വേണ്ടാത്ത പൊല്ലാപ്പെന്തിന് ?
അമിതജോലി ബുദ്ധിഭ്രംശമുണ്ടാക്കും!
അല്‍‌ഷിമേഴ്സിന് സംഗീത ചികിത്സ
മരുന്നുകള്‍ കടലില്‍ നിന്ന്