പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > യുവാക്കളേ വേണ്ടാത്ത പൊല്ലാപ്പെന്തിന് ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുവാക്കളേ വേണ്ടാത്ത പൊല്ലാപ്പെന്തിന് ?
WD
നമ്മുടെ യുവാക്കള്‍ മടിയരാവുന്നോ ? ആവുന്നു എന്നാണ് അടുത്ത കാലത്ത് പുറത്തുവിട്ട ഒരു സര്‍‌വേ ഫലം വെളിവാക്കുന്നത്. ഇന്ത്യയില്‍ ഇരുപതു മുതല്‍ മുപ്പത് വയസ്സുവരെ പ്രായമുള്ള യുവാക്കളില്‍ കൊളസ്ട്രോള്‍ നില വളരെ ഉയര്‍ന്ന നിരക്കിലാണത്രേ.

ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു മാസം 20 യുവാക്കളെങ്കിലും പുതിയതായി കൊളസ്ട്രോള്‍ ചികിത്സ തേടി എത്തുന്നുണ്ടെന്ന് ഡോക്ടര്‍‌മാരും സമ്മതിക്കുന്നു. ഒരു ആശങ്കയുടെ പുറത്ത് സ്വയം രക്ത പരിശോധന നടത്തി എത്തുന്ന യുവാക്കളില്‍ മിക്കവരുടെയും കൊളസ്ട്രോള്‍ നില ഉയര്‍ന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് ഇതിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍, യുവാക്കള്‍ക്ക് ആദ്യം തന്നെ മരുന്ന് നിര്‍ദ്ദേശിക്കാറില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആറ് മാസത്തോളം ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ ഒരു അവസരം നല്‍കുകയാണ് ആദ്യപടി. അതായത്, ബര്‍ജറും പിസയും കോളകളും പോലെയുള്ളവ ഭക്ഷണക്രമത്തിലെ മുഖ്യ ഇനങ്ങളാക്കാതിരിക്കാനുള്ള ഒരു അവസരം.
1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമിതജോലി ബുദ്ധിഭ്രംശമുണ്ടാക്കും!
അല്‍‌ഷിമേഴ്സിന് സംഗീത ചികിത്സ
മരുന്നുകള്‍ കടലില്‍ നിന്ന്
വൈന്‍ കുടിച്ചാല്‍ ക്യാന്‍സര്‍ വരും?
വെള്ളം ധാരാളം കുടിച്ചാല്‍...
സ്തനാര്‍ബുദത്തിന് കാരണം ജീവിത ശൈലി