ഗോമൂത്രം ശീതളപാനീയമാകുന്നു! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ. പാനീയം തയ്യാറാക്കാനുള്ള പ്രാരംഭ പരിശോധനകള്‍ ലക്നൌവിലെ ഒരു ലാബില്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ ഇത് വിപണിയില്‍ എത്തുമെന്നാണ് വിവരം.ഒരു സംഘടനയുടെ ഗോ സംരക്ഷണ വിഭാഗമാണ് സംരഭത്തിന് നേതൃത്വം നല്‍കുന്നത്. പാലിനായി ഗോക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും പാശ്ചാത്യ പാനീയങ്ങളുടെ ഇറക്കുമതി തടയുകയുമാണ് ലക്‍ഷ്യം. ഗോമൂത്രം ആരോഗ്യത്തിന് നല്ലതാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങളെ പോലും പ്രതിരോധിക്കാന്‍ ഗോമൂത്രത്തിന് ശക്തിയുണ്ടത്രെ. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ആരോഗ്യവിദഗ്ധര്‍ തയ്യാറായിട്ടില്ല. ഗോമൂത്രം ഉപയോഗിച്ച് രോഗശാന്തി ലഭിച്ചതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന് ഇവരും തിരിച്ചടിക്കുന്നു. പാനീയത്തിന്‍റെ പേരോ വിലയോ ഒന്നും തീരുമാനിച്ചിട്ടില്ല. പാനീയത്തില്‍ ചേര്‍ക്കേണ്ട മറ്റു സത്തുകള്‍ എന്താണെന്നും ഉറപ്പിച്ചിട്ടില്ല. നെല്ലിക്ക ഉള്‍പ്പെടെയുള്ള ഔഷധങ്ങള്‍ മിശ്രിതത്തില്‍ ഉള്‍പ്പെടുമെന്നു സൂചനയുണ്ട്. ലാബിലെ പരിശോധനകള്‍ കഴിയുന്നതോടെ ഇതിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കും. മൂന്നു മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. രുചികരമായ പാനീയമായിരിക്കും പുറത്തിറങ്ങുന്നതെന്ന് മാത്രമാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ഉറപ്പ്.ഏതായാലും കാത്തിരിക്കുക. ഒരുപക്ഷേ, കൊക്കോകോളയ്ക്കും പെപ്സിക്കും പകരം നമ്മുടെ കുട്ടികള്‍ ഇനി വാശിപിടിക്കുക ഈ പാനീയത്തിനായിരിക്കും. |