ലോകത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ടാണ് വയാഗ്ര കടന്ന് വന്നത്. പുരുഷന്മാരെ ലൈംഗിക വൃത്തിയില്‍ ആത്മവിശ്വാസമുള്ളവരാക്കുമെന്നായിരുന്നു പ്രചരണം. ഏതായാലും സംഗതി ഹിറ്റായി. ആഗോളമായി വയാഗ്രയ്ക്ക് ആവശ്യക്കാരുടെ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്.
എന്നാല്‍, ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ വയാഗ്ര കഴിക്കുന്ന പുരുഷന്മാര്‍ ‘ഏടാകൂടങ്ങള്‍’ ല്‍ ചെന്ന് ചാടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വയാഗ്ര കഴിക്കുന്ന പ്രായമേറിയ പുരുഷന്മാരില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ പറയുന്നത്. വിവാഹേതര ലൈംഗിക ബന്ധമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമത്രേ.
വയാഗ്ര കഴിക്കുന്നതിലൂടെ വീര്യം ഏറുന്ന പുരുഷന്മാര്‍ ലൈംഗിക സംതൃപ്തിക്കായി വ്യത്യസ്ത സ്ത്രീകളെ തേടി പോകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 45നും 64 നും ഇടയ്ക്ക് പ്രായമുള്ള വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ലൈംഗികരോഗം മൂന്നിരട്ടി വര്‍ദ്ധിച്ചതായാണ് ഡോക്ടര്‍മാരുടെ പക്ഷം.
ഗൊണോറിയ പോലുള്ള ലൈംഗിക രോഗങ്ങളാണ് പുരുഷന്മാരില്‍ പടര്‍ന്ന് പിടിക്കുന്നത്. വയാഗ്ര കൂടുതല്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായി ഇന്‍റര്‍നാഷണല്‍ സൊഅസൈറ്റി ഫോര്‍ സെക്‍ഷ്വല്‍ മെഡിസിന്‍ പ്രസിഡന്‍റ് ജോണ്‍ ഡീന്‍ അഭിപ്രായപ്പെട്ടു.
പ്രായമേറിയ പുരുഷന്മാരിലാണ് ലൈംഗിക രോഗങ്ങള്‍ കൂടുതല്‍ കാണുന്നത്. വയാഗ്ര ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കാമചോദന ശമിപ്പിക്കാന്‍ ലൈംഗിക പങ്കാളികളെ വച്ച് മാറുകയും വേശ്യകളുടെ പിന്നാലെ പോകുന്നതും ഈ സ്ഥിതിവിശേഷത്തിന് കാരണമാണ്.
|