പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ

രുചികരം; ആരോഗ്യത്തിന് നല്ലത്. ഇപ്പോഴിതാ പുതിയ വിശേഷവും. നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നായിരുന്നു നല്ലെണ്ണ എന്ന എണ്ണയുടെ സവിശേഷത.

അപൂരിത കൊഴുപ്പുകളുടെ സാന്നിദ്ധ്യവും പൂരിത കൊഴുപ്പിന്‍റെ കുറവുമാണ് നല്ലെണ്ണയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗുണങ്ങള്‍. എന്നാല്‍ സിസമോള്‍ സിസാമിന്‍ എന്നിവ നല്ലെണ്ണയെ കൂടുതല്‍ പ്രിയങ്കരനാക്കുന്നു. കോശങ്ങളെ സംരക്ഷിയ്ക്കാന്‍ ഇവയ്ക്ക് കഴിയും.

തമിഴ്നാട്ടുകാരനായ ഡോ. ദേവരാജന്‍ ശങ്കറുടെ പരീക്ഷണങ്ങളിലാണ് നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്.

ശങ്കറും സഹപ്രവര്‍ത്തരും കൂടി രക്തസമ്മര്‍ദ്ദമുളള 328 പേരോട് പാചകത്തിന് നല്ലെണ്ണ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. വെറും 60 ദിവസം കൊണ്ട് അവരുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേയ്ക്ക് താണു. ഇവര്‍ നേരത്തെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ കഴിച്ചിട്ട് വലിയ ഫലം ഉണ്ടായിരുന്നില്ല.

അപൂരിത കൊഴുപ്പുകള്‍, വിറ്റാമിന്‍ - ഇ, നിസാമിന്‍ എന്നിവയുടെ സാന്നിധ്യമാകാം രകത്സമ്മര്‍ദ്ദം കുറച്ചത്. ശങ്കര്‍ പറഞ്ഞു. മൂന്നാഴ്ച കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങി.

രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന ഈ കണ്ടെത്തല്‍ ആശാവഹമാണെന്ന് അറ്റ്ലാന്‍റയിലെ ഏമറി സര്‍വ്വകലാശാലയിലെ ഡോ. സമ്പത്ത് പാര്‍ത്ഥസാരഥി പറഞ്ഞു.

അപൂരിത കൊഴുപ്പുകളുടെ ഗുണങ്ങള്‍ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് ബന്ധപ്പെട്ട് മാത്രമാണ് സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രക്തസമ്മദ്ദം കുറയ്ക്കുന്നു എന്ന കണ്ടെത്തല്‍ ആവേശഭരിതം തന്നെ.

വെറുതെയല്ല എള്ളെണ്ണയെ നല്ലെണ്ണ എന്ന് വിളിക്കുന്നത്.
കൂടുതല്‍
രക്തസമ്മര്‍ദ്ദം ‘കൊലയാളി’
ആസ്തമ രോഗികളുടെ ആഹാരക്രമം
കളിയും അപകടമാവാം
കാണാനാവാത്ത മായങ്ങള്‍
വേനല്‍ വന്നു രോഗങ്ങളും
കാലാവസ്ഥാ മാറ്റവും ആരോഗ്യവും