പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആസ്തമ രോഗികളുടെ ആഹാരക്രമം
ചില ഭക്ഷണങ്ങള്‍ ആസ്തമ ഉണ്ടാക്കുന്നു. ഒരാളില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മറ്റൊരാളില്‍ അലര്‍ജി ഉണ്ടാക്കണമെന്നില്ല. ഭക്ഷണപദാര്‍ത്ഥത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രതികരിക്കാത്തതാണ് അലര്‍ജിക്ക് കാരണം. തന്മൂലം രോഗപ്രതിരോധവ്യൂഹം പ്രവര്‍ത്തനസജ്ജമാവുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായ ആന്‍റീബോഡി ശരീരത്തില്‍ ഉണ്ടാകുന്നു.

അടുത്ത സമയം ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ മുമ്പുണ്ടായ ആന്‍റീബോഡികള്‍ മൂലം ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. മുലപ്പാല്‍ കുടിച്ച് വളരുന്ന കുട്ടികളില്‍ ആസ്ത്മ കുറവാണ്.

ആഹാരം അസ്വസ്ഥതോ സൃഷ്ടിക്കുമോ എന്നറിയാന്‍ എളുപ്പവഴിയുണ്ട്. സംശയമുള്ള ഭക്ഷണം ഒഴിവാക്കിയ ശേഷം വലിവ് കുറവുണ്ടോയെന്ന് നോക്കുക. അല്ലെങ്കില്‍ അലര്‍ജി ടെസ്റ്റ് നടത്താം. പാല്‍ കുടിക്കുമ്പോള്‍ അലര്‍ജിയുണ്ടാകുന്നെങ്കില്‍ പാല്‍പ്പൊടി കഴിച്ചുനോക്കുക.

പുല്ലു തിന്നുന്ന പശുവിന്‍റെ പാല്‍ കുടിച്ചാല്‍ അലര്‍ജിയുണ്ടാകും. ആഹാരപദാര്‍ത്ഥങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ചില രാസവസ്തുക്കളും അര്‍ജി ഉണ്ടാക്കുന്നു. ശരീരം ചുവന്ന് തടുക്കുക, വയറിളക്കം, ശ്വാസതടസ്സം എന്നിവയാണ് ആഹാരത്തോടുള്ള അലര്‍ജിയുടെ ലക്ഷണങ്ങള്‍. പൊണ്ണത്തടി കുറയ്ക്കുന്നതും ചെറുപ്പം മുതലേ ഭക്ഷണത്തില്‍ പഴവും പച്ചക്കറികളും മത്സ്യങ്ങളും ഉള്‍പ്പെടുത്തുന്നതും ആസ്ത്മ ഒരു പരിധിവരെ കുറയ്ക്കുന്നു.

പാലും മറ്റ് പ്രോട്ടീന്‍ ഭക്ഷണങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളും എണ്ണ, കൊഴുപ്പ്, പഞ്ചസാര എന്നിവയും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ആസ്തമ രോഗികള്‍ക്ക് സഹായകമാകും.

60 മില്ലി ലിറ്റര്‍ ഉള്ളിയുടെ നീരും, 60 മില്ലി ലിറ്റര്‍ കാരറ്റ് നീരും, 60 മില്ലിലിറ്റര്‍ പാര്‍സിലിയുടെ നീരും ചേര്‍ത്ത ജ്യൂസ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നിനൊപ്പം രാവിലെയും വൈകുന്നേരവും ഇത്തരം രോഗികള്‍ക്ക് നല്‍കാവുന്നതാണ്.
കൂടുതല്‍
കളിയും അപകടമാവാം
കാണാനാവാത്ത മായങ്ങള്‍
വേനല്‍ വന്നു രോഗങ്ങളും
കാലാവസ്ഥാ മാറ്റവും ആരോഗ്യവും
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
രോഗ ഭീകരതയുമായി മാര്‍ബര്‍ഗ് വൈറസ്