കുട്ടിക്കാലം കളിക്കാനുള്ള കാലമാണ്. കാലദേശ ഭേദമില്ലാതെ ഏല്ലാ കുട്ടികളും കളി പ്രിയരാണ്. കൂട്ടുകാരുമൊത്ത് കളിച്ച കാലത്തിന്‍റെ നിറം നിറഞ്ഞ സ്മരണകള്‍ ഇല്ലാത്തവരായി ആരും കാണുന്നില്ല.
ഒളിച്ചു കളി, ഓടിക്കളി, ചാടിക്കളി, കൊത്തം കല്ല് കളി, കണ്ണുപൊത്തി കളി, കുട്ടിയും കോലും കളി, കബഡി കളി, പട്ടം പറത്തല്‍ തുടങ്ങി എത്രയെത്ര കളികള്‍.
വീടുണ്ടാക്കികളി, മരത്തില്‍കേറി കളി, മീന്‍ പിടിയ്ക്കല്‍ കളി, നീന്തല്‍, ചാടി ഊളിയിടല്‍ എന്നു വേണ്ട വൈവിധ്യങ്ങളും വൈചിത്യ്രങ്ങളും ഉള്ള ഒട്ടേറെ കളികള്‍ കുട്ടികള്‍ക്കുണ്ട്.
എന്നാലിവയിലോരോന്നിലും അപകടം പതിയിരിക്കുകയാണ്. അതുകൊണ്ട് കളിക്കുന്നരുത് എന്നല്ല സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ലെന്ന് ഓര്‍ക്കണം .കൂട്ടികളും രക്ഷിതാക്കളും .
അമേരിക്കയില്‍ ഒരു വര്‍ഷം 2500 കുട്ടികള്‍ കളിക്കിടയിലുണ്ടായ അപകടങ്ങളാല്‍ മരിക്കുന്നുവെന്നാണ് കണക്ക്. ആണ്‍കുട്ടികള്‍ക്കാണ് ഇത്തരം അപകടമരണങ്ങള്‍ ഏറെയും സംഭവിക്കുന്നത്.
|