പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുഗന്ധം വിഷാദമുണ്ടാക്കുമോ?
PTIPTI
സുഗന്ധം ഇഷ്ടപ്പെടാത്തവരുണ്ടോ? ശരീരത്തില്‍ സുഗന്ധം പൂശി ചെത്തി നടക്കുന്നത് നമുക്ക് ആഹ്ലാദം പകരുന്നു. അതു കൊണ്ടെന്താ? വിപണിയില്‍ പെര്‍ഫ്യൂമുകള്‍ക്ക് തീവിലയല്ലേ.

അല്പം സെക്സി ആയി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ മേമ്പൊടിയായി കുറച്ച് സുഗന്ധം കൂടി പൂശാറുണ്ട്. അത്തരക്കാര്‍ ശ്രദ്ധിക്കുക. തീവ്ര സുഗന്ധം പൂശുന്ന സ്ത്രീകള്‍ക്ക് വിഷാദ രോഗമുണ്ടാകാന്‍ സാധ്യത ഏറെയാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. ഇവര്‍ ക്രമേണ സുഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.

സുഗന്ധം ഉപയോഗിക്കുന്ന സ്ത്രീകളില്‍ വിഷാദം വര്‍ദ്ധിക്കുന്നു. ഇവര്‍ക്ക് പിന്നീട് സുഗന്ധം തിരിച്ചറിയാനുള്ള ശേഷിയും നശിക്കും. തുടര്‍ന്ന് ഇത് മറികടക്കാനായി അവര്‍ കൂടുതല്‍ സുഗന്ധം ഉപയോഗിക്കാന്‍ ആരംഭിക്കുന്നു- പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍‌ അവീവിലെ പ്രൊഫസര്‍ യെഹുദ ഷോന്‍ഫെല്‍ഡ് പറഞ്ഞു.

ഇങ്ങനെ ഉണ്ടാകുന്ന വിഷാദ രോഗത്തിന് കാരണം ജൈവപരമാണെന്ന് പ്രൊഫസര്‍ ഷോന്‍ഫെല്‍ഡ് പറഞ്ഞു. മാനസിക ഘടകം ഇതിന് കാരണമാകാന്‍ സാധ്യത ഇല്ലെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.


കൂടുതല്‍
ജയിംസ് പാര്‍ക്കിന്‍സണെ ഓര്‍ക്കുമ്പോള്‍
ഹൃദയമാറ്റത്തിനുമുണ്ട് ചരിത്രം
ലോക വികലാംഗ ദിനം
എയ്ഡ്സ് കൊന്നത് രണ്ടരക്കോടി മനുഷ്യരെ
സമൂഹവും എയ്ഡ്സ് രോഗിയും
എയ്ഡ്സ് ഇന്ത്യയില്‍