പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയിംസ് പാര്‍ക്കിന്‍സണെ ഓര്‍ക്കുമ്പോള്‍
ശരീര വിറയല്‍ എന്ന രോഗത്തെ സംബന്ധിക്കുന്ന ഒരു ചെറിയ പഠനം 1817ല്‍എഴുതിക്കൊണ്ടാണ് ജയിംസ് പാര്‍ക്കിന്‍സണ്‍ ശാസ്ത്രരചനകളിലേയ്ക്ക് വരുന്നത്. ഈ രോഗം പിന്നീട് "പാര്‍ക്കിന്‍സണ്‍ ഡിസീസ്' എന്നറിയപ്പെട്ടു. പാര്‍ക്കിന്‍സണ്‍ 1824 ഡിസംബര്‍ 21നാണ് മരിച്ചത്.

ആതുര രചനകളിലൂടെ ഓര്‍മ്മിക്കുമ്പോള്‍ തന്നെ ഭൂമിശാസ്ത്രം, അസ്ഥികൂടങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം കൈവച്ചിരുന്നു. 1755ല്‍ ലണ്ടനിലെ ഷോറെഡിച്ചില്‍ ജനിച്ച പാര്‍ക്കിന്‍സണെ 1784ല്‍ കോര്‍പ്പറേഷന്‍ ഓഫ് ലണ്ടന്‍ സര്‍ജനായി അംഗീകരിച്ചു.

രോഗങ്ങളെ പറ്റിയുള്ള രചനകള്‍ ഉണ്ടാകുന്നതിന് മുമ്പേ എന്തും തുറന്നു പറയുന്ന രാഷ്ട്രീയ ലേഖനം എഴുതിക്കൊണ്ടാണ് പാര്‍ക്കിന്‍സണ്‍ എഴുത്തിന്‍റെ രംഗത്തെത്തിയത്. ഫ്രഞ്ചു വിപ്ളവത്തിന് മുമ്പ് ഒരുപാട് ലഘുലേഖകള്‍ എഴുതിയിരുന്നതിനാല്‍ ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ഫ്രഞ്ചു വിപ്ളവ വക്താവായിട്ടും പാര്‍ക്കിന്‍സണെ കരുതുന്നു.

1794 ല്‍ വിഖ്യാതമായ " ദി പോപ്പ് ഗണ്‍പ്ളോട്ട്' എന്ന ജോര്‍ജ് മൂന്നാമന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ക്കിന്‍സണെ സംശയിച്ചിരുന്നു. കുറ്റവിമുക്തനായ അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പതിയെ പിന്‍മാറി.

ജനങ്ങളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ച് ധാരാളം രോഗങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍ 1799നും 1807നുമിടയില്‍ (1805ലെ രക്തവാതത്തെ സംബന്ധിക്കുന്നത് ഉള്‍പ്പടെയുള്ളത്) അദ്ദേഹത്തില്‍ നിന്നുമുണ്ടായി.

1812ല്‍ അപ്പന്‍റിസൈറ്റിസ് എന്ന രോഗത്തെയും അതുമൂലമുണ്ടാകുന്ന മരണത്തെക്കുറിച്ചും ആദ്യമായി ഇംഗ്ളണ്ടില്‍ വിവരിക്കുന്നതിന് മകനൊപ്പം സഹായിയായത് പാര്‍ക്കിന്‍സണായിരുന്നു.

പിന്നീട് പ്രകൃതിയിലേക്ക് ശ്രദ്ധ തിരിച്ച ജയിംസ് അസ്ഥികൂടങ്ങളും മറ്റും ശേഖരിച്ച് പല പഠനങ്ങളും നടത്തി. 1804ല്‍ "ഓര്‍ഗാനിക് റിമൈന്‍ഡ് ഓഫ് വേള്‍ഡ്' എന്ന ഗ്രന്ഥത്തിന്‍റെ ആദ്യ വോള്യം പുറത്തിറക്കി. ഇതിന്‍റെ അടുത്ത രണ്ടു ഭാഗങ്ങള്‍ 1808ലും 1811ലും പ്രസിദ്ധീകരിച്ചു. ഈ മേഖലയിലും ധാരാളം സംഭാവനകള്‍ നല്‍കി.

കൂടുതല്‍
ഹൃദയമാറ്റത്തിനുമുണ്ട് ചരിത്രം
ലോക വികലാംഗ ദിനം
എയ്ഡ്സ് കൊന്നത് രണ്ടരക്കോടി മനുഷ്യരെ
സമൂഹവും എയ്ഡ്സ് രോഗിയും
എയ്ഡ്സ് ഇന്ത്യയില്‍
എയ്ഡ്സ്. പകരുന്നതെങ്ങനെ?