പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എയ്ഡ്സ് കൊന്നത് രണ്ടരക്കോടി മനുഷ്യരെ

ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. എയ്ഡ്സ് എന്ന മാരക രോഗം തിരിച്ചറിഞ്ഞിട്ട് 25 കൊല്ലം തികയുന്നു. ഈ 25 കൊല്ലത്തിനകം ലോകത്ത് എയ്ഡ്സ് ബാധിച്ച് രണ്ടരക്കോടി ആളുകള്‍ മരിച്ചു എന്നതാണ് കണക്ക്. വര്‍ഷം ശരാശരി 10 ലക്ഷം പേര്‍ മരിച്ചു എന്ന് ചുരുക്കം.

മനുഷ്യ ചരിത്രത്തില്‍ തന്നെ ഇത് റെക്കോഡാണ്. മറ്റൊരു രോഗവും ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഇത്രയേറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടില്ല.

ഇന്ന് ലോകത്ത് 4 കോടിയിലേറെ എയ്ഡ്സ് ബാധിതര്‍ ഉണ്ട്. 2006 ല്‍ മാത്രം 43 ലക്ഷം പേര്‍ക്ക് പുതുതായി എയ്ഡ്സ് ബാധിച്ചു. 29 ലക്ഷം പേര്‍ മരിച്ചു.

2005 ലും 25 ലക്ഷത്തിനും 33 ലക്ഷത്തിനും ഇടയ്ക്ക് ആളുകള്‍ മരിച്ചു എന്നതാണ് കണക്ക്. ഇതില്‍ 5,70,000 പേര്‍ കുട്ടികളായിരുന്നു. ആഫ്രിക്കയിലെ എയ്ഡ്സ് വ്യാപന തോതില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. റുവാണ്ടയിലും മറ്റും എയ്ഡ്സ് ചികിത്സ കൊണ്ട് പ്രതിരോധിച്ച് നിര്‍ത്താനും ആയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ ഇടയില്‍ എയ്ഡ്സ് കൂടിവരുന്നതായിട്ടാണ് സൂചന.

ലോക എയിഡ്സ് ദിനത്തില്‍ ഇക്കുറി ഇന്ത്യക്ക് സന്തോഷിക്കന്‍ വകയുണ്ട്. കുട്ടികളിലെ എയ് ഡ്സ് ചികിത്സക്കായി ക്ളിന്‍റണ്‍ ഫൗണ്ടേഷനും ലോക ആരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ പദ്ധതി നടപ്പക്കുകയാണ്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയ് വ്യാഴാഴ്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്തു ബില്‍ ക്ളിന്‍റണും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ വര്‍ഷം തോറും 56700 കുട്ടികള്‍ക്ക് എച്ച് ഐ വി ബാധ ഉണ്ടാവുന്നു എന്നാണ് കണക്ക് . ഇപ്പോള്‍ 202000 കുട്ടികള്‍ക്ക് എയിഡ്സ് ഉണ്ട്.ഇതില്‍ 30 ശതമാനം പേര്‍ക്കും അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ്.

ഇക്കൊല്ലത്തെ ലോക എയ്ഡ്സ് ദിനത്തിന്‍റെ വിഷയം എക്കൗണ്ടബിലിറ്റിയാണ്. എയ്ഡ്സ് പ്രതിരോധ നിരോധന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പൊതു പ്രവര്‍ത്തകരുടേയും സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരുകളുടേയും പ്രതിബദ്ധതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഇന്ത്യയില്‍ എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെങ്കിലും പാശ്ഛാത്യ രീതിയെ അനുകരിച്ചുള്ള കോണ്ടം പ്രചാരണം അതിരുകടക്കുന്നു എന്നാണ് പല ആളുകളുടേയും പ്രതികരണം. ഉറ ധരിച്ചുകഴിഞ്ഞാല്‍ എന്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനവും നടത്താം എന്നൊരു സന്ദേശം കൂടി ഈ പ്രചാരണം നല്‍കുന്നു എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ എയ്ഡ്സ് ദിനത്തില്‍ ഒരു പുതിയ സിനിമ റിലീസായി - ശ്യാമം. എയ്ഡ്സിനെ കുറിച്ച് പ്രതിപാദിക്കുന്ന ഈ സിനിമ നിര്‍മ്മാണം പൂര്‍ത്തിയായി പെട്ടിയിലിരിക്കുകയായിരുന്നു. വിതരണക്കാരെ കിട്ടാത്തതു കൊണ്ട് ഈ ഡിസംബര്‍ ഒന്നിന് നിര്‍മ്മാതാവ് തന്നെ ചിത്രം പുറത്തിറക്കി. പ്രമുഖ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
കൂടുതല്‍
സമൂഹവും എയ്ഡ്സ് രോഗിയും
എയ്ഡ്സ് ഇന്ത്യയില്‍
എയ്ഡ്സ്. പകരുന്നതെങ്ങനെ?
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍
ലോക ടോയിലറ്റ് ദിനം
ഇന്ന് മന്ത്‌രോഗനിവാരണ ദിനം