പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍
WD
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഗര്‍ഭിണികള്‍ പുകവലിച്ചാലോ. അത് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കൂടി ബാധിക്കും. എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെങ്കിലും അത് ഒന്നു കൂടി തെളിയിക്കുന്നതായി പുതിയ ഗവേഷണ ഫലം.

ബ്രിട്ടനിലെ അബെര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പുകവലിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ശിശുക്കള്‍ക്ക് ഭാവിയില്‍ വന്ധ്യത ഉണ്ടാകാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

ബീജങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വൃഷണങ്ങളുമായി ബന്ധപ്പെട്ട ജീനുകളുടെ എണ്ണത്തില്‍ കുറവ് വരുന്നതാണ് വന്ധ്യതാ പ്രശ്നത്തിന് കാരണം. ഗര്‍ഭസ്ഥശിശു ആണാണെങ്കില്‍ ലിംഗത്തിന്‍റെ വലിപ്പവും സാധാരണമായിരിക്കില്ല.

“ആണ്‍കുഞ്ഞിന്‍റെ ശാരീരിക വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ജീനും മാതാവിന്‍റെ പുകവലിയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു- ”--‌‌ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫ പോള്‍ ഫൌളറിനെ ഉദ്ധരിച്ച് ‘ഡെയിലി മിറര്‍’ റിപ്പോര്‍ട്ട് ചെയതു.

ഒരുകുട്ടം ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിലാണ് പ്രൊഫ. ഫൌളറും സഹപ്രവര്‍ത്തകരും ഇക്കര്യം കണ്ടെത്തിയത്. ഈ ഗര്‍ഭിണികള്‍ പ്രസവിച്ച കുഞ്ഞുങ്ങളെയും പഠന വിധേയമാക്കിയിരുന്നു.

മദ്യപിക്കുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാകുമെന്ന് അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഫലം പ്രസിദ്ധപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുകവലിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.


കൂടുതല്‍
ലോക ടോയിലറ്റ് ദിനം
ഇന്ന് മന്ത്‌രോഗനിവാരണ ദിനം
നവംബര്‍ 14 - ലോക പ്രമേഹദിനം
ഒക്ടോബര്‍ 10- -ലോക മാനസിക ആരോഗ്യ ദിനം
ഇന്ന് ഹെപറ്റൈറ്റിസ് ദിനം
വൃദ്ധന്മാര്‍ കൂടുന്നു; നോക്കാന്‍ ആളില്ല