പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നവംബര്‍ 14 - ലോക പ്രമേഹദിനം
WD
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്തര്‍ദേശീയ ഡയബറ്റിക് ഫെഡറേഷന്‍ 140 രാജ്യങ്ങളില്‍ നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. എന്തുകൊണ്ടാണ് നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്?

1921 ല്‍ ചാള്‍സ് ബെസ്റ്റിനോടൊപ്പം ഇന്‍സുലിന്‍ കണ്ടുപിടിത്തത്തിന് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയ ഫ്രെഡറിക് ബന്‍റിംഗിന്‍റെ പിറന്നാളാണ് നവംബര്‍ 14.


പ്രമേഹം പൊണ്ണത്തടി എന്നിവയെകുറിച്ചുള്ള ചില വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നന്ന്.

പ്രമേഹം പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. ലോകത്ത് 19.4 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 33 കോടിയാവും.


ജനസംഖ്യാ വര്‍ദ്ധന, ജനസംഖ്യാജരണം ( വയസ്സാകല്‍ ) നഗര വത്ക്കരണം, വ്യായാമരഹിതമായ ജീവിതം എന്നിവ ഇതിന് സഹായകമാവും.


പ്രമേഹം കാരണം ലോകത്ത് ഓരോ മിനിട്ടിലും ആറു പേര്‍ മരിക്കുന്നു. ഓരോ കൊല്ലം 32 ലക്ഷം പേരാണ് പ്രമേഹമൂലം മരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ മരണകാരണമായ രോഗങ്ങളില്‍ നാലാം സ്ഥാനം പ്രമേഹത്തിനാണ്.


50 ശതമാനം പ്രമേഹരോഗികള്‍ക്കും അവര്‍ക്ക് പ്രമേഹമുണ്ടെന്ന് അറിയില്ല. ചില രാജ്യങ്ങളില്‍ 80% രോഗികള്‍ക്കും ഇക്കാര്യമറിഞ്ഞുകൂട. ഇപ്പോള്‍ ലോകത്ത് ആരോഗ്യപരമായും 50-10 ശതമാനം ചെലവാക്കുന്നത് പ്രമേഹചികിത്സയ്ക്കാണ്. 2025ല്‍ ഇത് 40 ശതമാനമായി ഉയരും.


ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കത്തകരാറ്, എന്നിവ മൂലമുള്ള മരണത്തിനും അന്ധതക്കും പ്രമേഹം വന്‍ തോതില്‍ വഴിവയ്ക്കുന്നു.

  1 | 2 | 3  >> 
കൂടുതല്‍
ഒക്ടോബര്‍ 10- -ലോക മാനസിക ആരോഗ്യ ദിനം
ഇന്ന് ഹെപറ്റൈറ്റിസ് ദിനം
വൃദ്ധന്മാര്‍ കൂടുന്നു; നോക്കാന്‍ ആളില്ല
ഹൃദയത്തിന് നല്ലത് തലച്ചോറിനും
ലോക ഹൃദയദിനം
ഡിമന്‍ഷ്യ നേരത്തെ തിരിച്ചറിയുക