വെളിച്ചെണ്ണ ഔഷധം

WEBDUNIA|
വെളിച്ചെണ്ണ. വെറും പാചക ഏണ്ണ അല്ല .അത് ഔഷധമാണ് അത് മരുന്നായി സേവിക്കാം എന്ന്കൂടി ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദം ആരോഗ്യ വര്‍ധനയ്ക്ക് വെളിച്ചെണ്ണയ്ക്ക് നല്കിയിരിക്കുന്നത് പ്രധാനസ്ഥാനമാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ആയുസ്സ് കൂടുന്നതിന് ഉദാഹരണങ്ങളുണ്ട്.

നല്ലൊരു അണുനാശിനിയാണ് വെളിച്ചെണ്ണ.ചെറിയ മുറിവുകളില്‍ വെളിച്ചെണ്ണ പുരട്ടിയാല്‍ പഴുപ്പു വരില്ല. ക്ഷൗരം ചെയ്ത ശേഷം കുളിക്കാനായി മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പഴയ മലയാളി കാരണവന്മാരുടെ ശീലമായിരുന്നു. അന്നൊന്നും ആന്‍റിസെപ്റ്റിക് ലോഷനോ ഷേവിങ്ങ് ലോഷനൊ ഇല്ലായിരുന്നല്ലോ.

പുതിയ പരിഷ്കാരങ്ങള്‍ വന്നതില്‍ പിന്നെയാണ് ഷേവു ചെയ്താല്‍ മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്ന പതിവ് ഇല്ലാതായത്.

ശരീരത്തിന്‍റെ തടിയും തൂക്കവും കൂട്ടാനായി വെളിച്ചെണ്ണ കുടിക്കാമെന്ന് ആയുര്‍േവദം ശുപാര്‍ശ ചെയ്യുന്നു. ശരീരഭാരം കുറയുന്നവര്‍ സിദ്ധൗഷധമായി ദിവസവും ഒരു സ്പൂണ്‍ വീതം വെളിച്ചെണ്ണ കുടി ച്ചാല്‍ മതി ഭാരം കുറഞ്ഞ കുട്ടികള്‍ക്കും വെളിച്ചെണ്ണ നല്കാന്‍ ആയുര്‍വേദം പറയുന്നു.

കേരളത്തില്‍ ഹൃദ്രോഗം കൂടാന്‍ ഒരു പ്രധാന കാരണം വെളിച്ചെണ്ണയുടെ അമിതോപയോഗമാണെന്ന് കൊട്ടിഘോഷിച്ചിരുന്നത് കേരളത്തിലെ ഹൃദ്രോഗവിദഗ്ധര്‍ തന്നെ. പൂരിതകൊഴുപ്പുണ്ടെന്നതിനാല്‍ മോശം കൊളസ്റ്ററോളിന്‍റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നു എന്നതായിരുന്നു വെളിച്ചെണ്ണയ്ക്കെതിരായുണ്ടായിരുന്ന പ്രധാന പരാതി.

എന്നാല്‍ വെളിച്ചെണ്ണയിലെ പൂരിത കൊഴുപ്പ് അപകടകാരിയല്ല.അതിന്‍റെ രാസഘടന വ്യത്യസ്തമാണ്. സീറം കൊഴുപ്പ് കൂടുതലാവുന്നതാണ് ഹൃദയസ്തംഭനത്തിനും മറ്റും കാരണമാവുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സീറം കൊഴുപ്പ് കൂടാന്‍ കാരണമാവുന്നില്ല എന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്.


.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :