പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അര്‍ബുദത്തിനെതിരെ മുലപ്പാല്‍
bresatfeeding
FILEFILE
മുലപ്പാലിന്‍റെ ഔഷധ ഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാതൃസ്നേഹത്തിന്‍റെ പര്യായമായ മുലപ്പാല്‍ ഔഷധ ഗുണങ്ങളുള്ളതാണെന്ന് പല പഠനങ്ങളിലും തെളിയിക്കുകയും ചെയ്തു. പുതിയ പഠനങ്ങള്‍ മുലപ്പാല്‍ അര്‍ബുദത്തെ ചെറുക്കുമെന്ന് തെളിയിക്കുന്നു.

സ്വീഡനിലെ ലുന്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ മുലപ്പാലിന്‍റെ ഔഷധ സാധ്യതകളെ വിശാലാടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. ശരീരത്തില്‍ വൈറസ് ബാധ മൂലമുണ്ടാകുന്ന മുഴകള്‍ മുലപ്പാലുപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിഞ്ഞതായി സര്‍വകലാശാല പഠന സംഘം പറയുന്നു. ഇതോടൊപ്പം നടത്തിയ പരീക്ഷണങ്ങള്‍ മുലപ്പാല്‍ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതായും കണ്ടെത്തി. ഇത് ശാസ്ത്രരംഗത്ത് നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് കരുതാം.

മുലപ്പാലിലുണ്ടാകുന്ന ഹാംലെറ്റ് എന്ന ഘടകമാണ് വൈറസുകള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നത്. ശരീര മുഴകള്‍ക്കും ഗര്‍ഭാശയ അര്‍ബുദങ്ങള്‍ക്കും കാരണമായേക്കാവുന്ന പാപ്പിലോമ വൈറസുകള്‍ക്കെതിരെയാണ് ഹാംലെറ്റ് സംഹാരതാണ്ഡവമാടുന്നത്. മനുഷ്യരില്‍ പാപ്പിലോമ വൈറസുകള്‍ ലൈംഗികബന്ധത്തിലൂടെ പകരുമ്പോഴാണ് ഗര്‍ഭാശയ അര്‍ബുദത്തിനു കാരണമാകുന്നത്.

ഹാംലെറ്റിന്‍റെ പ്രവര്‍ത്തനം ലുന്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രസംഘത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.അതി അണുബാധ അഥവാ സൂപ്പര്‍ ഇന്‍ഫക്ഷന്‍ ഉള്ള കോശങ്ങളിലും ഹാംലെറ്റ് ഗുണകരമായി പ്രവര്‍ത്തിച്ചത് മുലപ്പാലിന്‍റെ ഔഷധഗുണത്തിന് അടിവരയിട്ടുവെന്ന് പഠനസംഘം പറയുന്നു. വൈറസ് ബാധിച്ച കോശങ്ങളില്‍ ബാക്ടീരിയയുടെ ആക്രമണം കൂടിയുണ്ടാകുന്ന അവസ്ഥയാണ് അതി അണുബാധ.

ഒരു അര്‍ബുദ കോശത്തില്‍ ഹാംലെറ്റ് പ്രയോഗിച്ചപ്പോള്‍ കോശവും അതിനെ ബാധിച്ചിരുന്ന ബാക്ടീരിയയും നശിച്ചതായി ശാസ്ര്തജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.

വേദനയുള്ള ശരീര മുഴകളില്‍ ഹാംലെറ്റ് ഉപയോഗിച്ച് പരീക്ഷണം നടത്തിയതിനും ഫലപ്രദമായ പ്രതികരണമാണ് ലഭിച്ചത്. മൂന്നാഴ്ച ഹാംലെറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയപ്പോള്‍ മുഴകള്‍ 75 ശതമാനം ചുരുങ്ങി. പിന്നീട് നടത്തിയ തുടര്‍ ചികിത്സകളില്‍ മൂന്നിലൊന്നു ഭാഗം മുഴകളും ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമായതായി പഠനസംഘം വെളിപ്പെടുത്തുന്നു.

മുലപ്പാലിലെ പ്രത്യേക പ്രോട്ടീന്‍ മുലപ്പാലിലെ തന്നെ ഒലെക് ആസിഡുമായി പ്രതിപ്രവര്‍ത്തിച്ചാണ് ഹാംലെറ്റ് ഉണ്ടാകുന്നത്.
കൂടുതല്‍
നന്നായി ഉറങ്ങു, ചര്‍മ്മം സംരക്ഷിക്കു
ഭക്ഷണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആണിനെ അറിയുക
അന്തര്‍മുഖരുടെ ഹൃദയം ദുര്‍ബലം!
കോണ്ടം ഉണ്ടായതെങ്ങനെ ?
പഴം കഴിച്ചാല്‍ പത്തുണ്ട് കാര്യം