ആദവും ഹവ്വയും ഉണ്ടായ കാലം മുതല്‍ ആണും പെണ്ണും ഉണ്ട്. അവര്‍ ഒരുമിച്ച് ജീവിക്കുന്നു. പരസ്‌പരം അനുഭവിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുന്നു. ഈ പ്രക്രിയ എത്രയോ കാലങ്ങളായി തുടര്‍ന്നുവരികയാണ്.
എന്നാല്‍ ഏറ്റവും രസകരമായ വസ്തുത പെണ്ണിന് ആണിനേയും ആണിന് പെണ്ണിനേയും ഇതുവരെ ശരിക്കങ്ങോട്ട് മനസിലായിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് ജീവിതത്തില്‍ പലപ്പോഴും ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടായി അവ താളപ്പിഴകളും അകന്നു പോകലും വഴിപിരിയലും ഒക്കെയായി കലാശിക്കുന്നത്.
സ്ത്രീകളുടെ ഏറ്റവും വലിയ കുഴപ്പം അവര്‍ സ്ത്രീകളെ കുറിച്ച് വായിക്കുന്നു. സ്ത്രീകളെ കുറിച്ച് കേള്‍ക്കുന്നു, മനസിലാക്കുന്നു. പക്ഷെ, ഒരിക്കലും തിരിച്ചറിയുന്നില്ല അത് അവരവരെക്കുറിച്ച് തന്നെയുള്ളതാണെന്ന്.
പഴയൊരു വിശ്വാസം, സ്ത്രീകള്‍ ബുധനില്‍ നിന്നും പുരുഷന്മാര്‍ ചൊവ്വയില്‍ നിന്നും ആണെന്നാണ്. വ്യത്യസ്ത ഗ്രഹങ്ങളില്‍ നിന്നുള്ളവര്‍ ഇടയ്ക്ക് ഭൂമിയില്‍ വന്ന് പരസ്പരം കണ്ടുമുട്ടുന്നു. എന്നേയുള്ളൂ .ഇതിന്നര്‍ഥം സ്ത്രീയും പുരുഷനും എന്നും എപ്പോഴും വ്യത്യസ്ത തലങ്ങളിലായിരിക്കും എന്നത്രേ.
പുരുഷന്മാരുടെ വിചാരം ഓരോ സ്ത്രീയും വ്യത്യസ്തമാണ്. അതുകൊണ്ട് അവരെ ശരിക്കും മനസിലാക്കാന്‍ ഒരു വഴിയുമില്ല എന്നാണ്. എന്നാല്‍ സ്ത്രീകളോ ?,
അവര്‍ സ്വന്തം വിചാരങ്ങള്‍ക്കനുസരിച്ച് സ്വയം വേണ്ട രീതിയില്‍ പുരുഷ്ന്മാരെ മാറ്റാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. പുരുഷന്‍ സ്ത്രീയെ മനസിലാക്കാന്‍ ശ്രമിക്കുന്നു; സ്ത്രീ പുരുഷനെ മാറ്റാന്‍ ശ്രമിക്കുന്നു. ഇതങ്ങനെ തുടര്‍ന്നു പോകുന്നു. ഫലമോ, ഇരുവരും പരസ്പരം മനസിലാക്കുന്നതേയില്ല.
സ്വന്തം അമ്മയെപ്പോലെയുള്ളൊരു സ്ത്രീയെ ഭാര്യയാക്കാനാണ് പുരുഷന്‍ വിചാരിക്കുന്നത് എന്നാണ് സ്ത്രീയുടെ ധാരണ. എന്നാല്‍ പുരുഷനു വേണ്ടത് സ്ത്രീയേയാണ് അല്ലാതെ രണ്ടാനമ്മയെയല്ല. അതായത്, ഭാര്യയാല്‍ നിയന്ത്രിക്കപ്പെടുന്നതോ തിരുത്തപ്പെടുന്നതോ ഒന്നും സാധാരണഗതിയില്‍ പുരുഷന് അത്ര ഇഷ്ടമാകാറില്ല.
അതുകൊണ്ട് സ്ത്രീകള്‍ ശ്രദ്ധിക്കുക, എന്തുചെയ്യണം, എന്തു ചെയ്യ്യരുത്, എങ്ങോട്ടുപോണം, പോകരുത് എന്നൊന്നും സ്വന്തം പുരുഷനോട് പറയാതിരിക്കുക. നിയന്ത്രിക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ ഏറ്റവും ക്ഷമയുള്ള പുരുഷനും ചൂടാവും.
പുരുഷനിഷ്ടം ഭംഗിയുള്ള സ്ത്രീകളെയാണ്. എന്നാല്‍, അതിനര്‍ത്ഥം ഒരു രാജകുമാരിയെപ്പോലെ സുന്ദരിയും ആപ്പിള്‍ പോലെ തുടുത്തവളും ആവണമെന്നല്ല. അതുകൊണ്ട് ഭംഗി കണ്ടമാനം കൂട്ടാനായി സ്ത്രീകള്‍ മേക്കപ്പ് വാരിവലിച്ച് തേയ്ക്കുകയോ ശരീരവടിവിനായി കഠിനാദ്ധ്വാനം ചെയ്യുകയോ വേണമെന്നില്ല.
|