അന്തര്‍മുഖരായവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം ബാധിക്കാന്‍ സാധ്യത ഏറെയാണെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ആത്മവിശ്വാസമില്ലായ്മയാണ് അന്തര്‍മുഖത്വത്തിന് കാരണം. മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുക. ബഹിര്‍മുഖരായവരുടെ ഹൃദയം അന്തര്‍ മുഖരെ അപേക്ഷിച്ച് വളരെ അധികം ആരോഗ്യമുള്ളതാണെന്ന് പഠനം പറയുന്നു. അന്തര്‍മുഖര്‍ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് മരിക്കാനുള്ള സാധ്യത ഏറെയാണ്.
ഷിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. മൂന്ന് ദശാബ്ദം നീണ്ടു നിന്ന പഠനത്തില്‍ 2000 പേരെ പഠന വിധേയരാക്കി. മറ്റുളളവരുമായുള്ള സമ്പര്‍ക്കം സംബന്ധിച്ച് ഇവര്‍ക്ക് ചോദ്യാവലി നല്‍കിയിരുന്നു. പഠനത്തിന്‍റെ തുടക്കത്തില്‍ 40നും 55നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു ഇവര്‍.
പഠനം അവസാനിച്ചപ്പോഴേക്കും 60 ശതമാനം പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് അധികൃതരുടെ വിശകലനത്തിലാണ് അന്തര്‍മുഖത്വവും ഹൃദയാരോഗ്യവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
ബഹിര്‍മുഖരെ അപേക്ഷിച്ച് അന്തര്‍മുഖര്‍ക്ക് ഹൃദയാഘാതം ബാധിക്കാനുള്ള സാധ്യത 50 ശതമാനം അധികമാണ്. ഹൃദയ സംബന്ധമായ അസുഖം ബാധിക്കുന്നതിന് കാരണങ്ങളായ പുകവലി, ഉയര്‍ന്ന കൊളസ്റ്റ്റോള്‍ അമിതവണ്ണം എന്നിവ പോലെ തന്നെയാണ് അന്തര്‍മുഖത്വവും എന്നാണ് പഠനത്തിലൂടെ വെളിപ്പെട്ടത്.
എന്നാല്‍, അന്തര്‍മുഖര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം കൂടുതല്‍ ബാധിക്കുന്നതിന്‍റെ കാരണം കണ്ടെത്താന്‍ പഠനം നടത്തിയവര്‍ക്ക് കഴിഞ്ഞിട്ടില്ല.
|