പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ലേഖനങ്ങള്‍
 
ഏഷ്യക്കാര്‍ വേഴ്ചയില്‍ താമസിച്ച്!
File
പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ലൈംഗികതയില്‍ ഏഷ്യാക്കാര്‍ പിന്നോക്കമോ? അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം ഏഷ്യക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് വൈകി മാത്രമേ ആദ്യ ലൈംഗിക വേഴ്ച നടത്താറുള്ളൂ.ലൈംഗിക സമീപനത്തെയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനെയും കുറിച്ച് ലോകവ്യാപകമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണിത്.

മലേഷ്യക്കാ‍രാണ് ഏറ്റവും വൈകി ആദ്യ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നത്. 23 വയസിലാണ് ഇവര്‍ സാധാരണ ആദ്യ ലൈംഗിക വേഴ്ച നടത്തുന്നത്.ഇന്ത്യാക്കാര്‍ തൊട്ടു പിന്നിലുണ്ട്. 22.9 വയസിലാണ് ഇന്ത്യാക്കാര്‍ ആദ്യമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. സിംഗപൂരുകാര്‍22.9 വയസിലും ചൈനാക്കാര്‍ 22. വയസിലും തായ്‌ലന്‍ഡുകാര്‍ 20.5 വയസിലും ഹോങ്കോങുകാര്‍ 202 വയസിലും നൈജീരിയക്കാര്‍ 19.7 വയസിലും ജപ്പാന്‍‌കാര്‍ 19.4 വയസിലുമാണ് ആദ്യമായി ലൈംഗിക വേഴ്ച നടത്തുന്നത്.

ശരാശരി അടിസ്ഥാനത്തില്‍ ആദ്യ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന പ്രായം 19.25 വയസാണ്. ഡ്യുറക്സ് നെറ്റ്‌വര്‍ക്ക് നടത്തിയ ‘ഗ്ലോബല്‍ ഫേസ് ഓഫ് സെക്സ് ’എന്ന പഠനത്തിലാണ് ഈ വിവരം ലഭിച്ചത്.

ആദ്യ ലൈംഗിക വേഴ്ച നടത്തുന്ന പ്രായത്തില്‍ ഓസ്ട്രിയക്കാരാണ് മുന്നില്‍.17.3 വയസിലാണ് ഓസ്ട്രേലിയക്കാര്‍ ആദ്യമായി ലൈംഗിക വേഴ്ച നടത്തുന്നത്. ബ്രസീലുകാര്‍ 17.4 വയസിലും ജര്‍മ്മന്‍‌കാര്‍ 17.6 വയസിലും ന്യുസിലാന്‍ഡുകാര്‍ 17.8വയസിലും ഓസ്ട്രേലിയക്കാര്‍ 17.9 വയസിലും അമേരിക്കക്കാര്‍ 18 വയസിലും ആദ്യ ലൈംഗിക വേഴ്ച നടത്തുന്നു.

അതേസമയം,ലൈംഗിക വേഴ്ച നടത്തുന്നതിന് സദാ തയാറായിട്ടുളളത് മലേഷ്യക്കാരാണെന്നും പഠനം പറയുന്നു.ഡച്ചുകാരും ഗ്രീക്കുകാരും അമേരിക്കക്കാരും ഓസ്ട്രേലിയക്കാരും പിന്നാലെയുണ്ട്.

നൈജീരിയക്കാരില്‍ വലിയൊരു ഭാഗത്തിനും ആദ്യ ലൈംഗിക ബന്ധം സമ്മര്‍ദ്ദമുണ്ടാക്കുന്നു.ആദ്യ ലൈംഗിക വേഴ്ചയില്‍ ഇവര്‍ ഗര്‍ഭ നിരോധന ഉറകളോ മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളോ സ്വീകരിക്കുന്നത് വിരളമാണെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍, പോളണ്ടുകാരും ഗ്രീക്കുകാരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് മാത്രമേ ആദ്യ ലൈംഗിക വേഴ്ച നടത്താറുള്ളൂ.
കൂടുതല്‍
ഇന്ന് ഡോക്ടര്‍മാരുടെ ദിനം
വായു മലിനീകരണം സ്ത്രീകള്‍ക്ക് മാരകം
കണ്ണിനെ ‘കണ്ണായി’ കാണൂ
പാവം നാടന്‍ പഴങ്ങള്‍
ജൂണ്‍ 14 ലോക രക്തദാന ദിനം
എയറോബിക്സ് ഹൃദയത്തിന് ഫലപ്രദം