1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.
ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.
പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പശ്ഛിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു.
രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1962 ജൂലായ് ഒന്നിന് ജന്മദിനത്തിലാണ് ആതുരബന്ധുവായ ഡോ.റോയി അന്തരിച്ചത്.
അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം.
ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോക്ക്റ്റര്‍മാരുടെ പ്രവര്‍റ്റ്ന്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്.
|