അന്തരീക്ഷ മലിനീകരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെ അണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. പെന്‍സില്‍ വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ന്യുമോണിയ ബാധിച്ച രണ്ട് സംഘം എലികളെ ആണ് പഠനത്തിന് വിധേയമാക്കിയത്. ഒരു സംഘത്തെ ഓസോണ്‍ വാതകം ശ്വസിക്കാന്‍ അനുവദിച്ചപ്പോള്‍ അടുത്ത സംഘം എലികള്‍ക്ക് ശുദ്ധമായ വായു ശ്വസിക്കാന്‍ നല്‍കി.
ഓസോണ്‍ ശ്വസിച്ച പെണ്‍ എലികളുടെ ആയുസ് ആണ്‍ എലികളെ അപേക്ഷിച്ച് വേഗം തന്നെ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇതില്‍ തന്നെ ശുദ്ധ വായു ശ്വസിച്ച എലികള്‍ ഓസോണ്‍ ശ്വസിച്ച എലികളെ അപേക്ഷിച്ച് കൂടുത കാലം ജീവിച്ചിരുന്നു.
ശ്വസനത്തിന് ഓസോണ്‍ അപകടകാരിയാണ്. ശ്വാസ കോശത്തിന് ഇത് ദോഷം ചെയ്യും. നെഞ്ച് വേദന, ചുമ തുടങ്ങിയവ ഇത് ശ്വസിക്കുന്നത് മൂലം ഉണ്ടാകും.
വാഹനങ്ങള്‍ പുറത്ത് വിടുന്ന ഹൈഡ്രോകാര്‍ബണുകളും സുര്യരശ്മികളും തമ്മിലുണ്ടാകുന്ന പ്രവര്‍ത്തനത്താലാണ് ഓസോണ്‍ ഉണ്ടാകുന്നത്. പെയിന്‍റ്റിംഗ്, എണ്ണ ശുദ്ധീകരണം, രാസവസ്തുകളുടെ നിര്‍മ്മാണം എന്നിവയിലൂടെയും ഓസോണ്‍ ഉണ്ടാകുന്നുണ്ട്.
സ്ത്രീകള്‍ക്ക് വായു മലിനീകരണം കൂടുതല്‍ ദോഷം ചെയ്യുമെന്ന് ക്ണ്ടെത്തല്‍ നാടാടെയാണ്. അതേസമയം, സ്ത്രീകളും പുരുഷന്മാരും തമ്മില്‍ പ്രതിരോധ സംവിധാനത്തില്‍ വ്യത്യാസമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
|