നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്.
പാരമ്പര്യമായും ഇത് ബാധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇരുപത് വയസിനും മുപ്പത് വയസിനും മധ്യേ ആണ് ഈ രോഗം സാധാരണ കണ്ടു വരുന്നത്.
വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്പോള്‍ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൃക്കയില്‍ നിന്ന് മൂത്രം പോകുന്നത് തടസപ്പെടുന്നത് കൊണ്ടാണ് വേദന ഉണ്ടാകുന്നത്. മൂത്രനാളിയിലും വൃക്കയുടെ ഭാഗത്തും ഇടുപ്പിലും ജനനേന്ദ്രിയ ഭാഗത്തും വേദന ബാധിക്കാറുണ്ട്. പെട്ടെന്നാകും വേദന ഉണ്ടാകുന്നത്. വളരെ വേഗം തന്നെ ഇത് അധ്കരിക്കുകയും ചെയ്യും. വേദനയ്ക്കൊപ്പം ചര്‍ദ്ദിയും മനം പിരട്ടലും സാധാരണമാണ്.
വൃക്കയില്‍ കല്ലുണ്ടാകുന്ന മിക്ക കേസുകളിലും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സിയം അമിതമാകുന്നതാണ് മിക്ക കേസുകള്‍ക്കും കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സിയം ഓക്സലേറ്റാണ് കല്ലുകള്‍ക്ക് കാരണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ലുകള്‍ക്ക് കാരണമാകാറുണ്ട്.
|