പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യാഹാരം > ചീര വട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചീര വട
വടയിഷ്ടമല്ലേ? ഇതാ വടയില്‍ കൂടുതല്‍ പുതുമയ്ക്ക് ചീര വട.

ചേര്‍ക്കേണ്ടവ:

ചുവന്ന ചീരയില അരിഞ്ഞത് 2 കപ്പ്
മുളക്പൊടി 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത്‌ 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
കടലമാവ്‌ 1/2 കപ്പ്‌
കായപ്പൊടി ഒരു നുള്ള്‌
ഉപ്പ്‌ പാകത്തിന്‌
എണ്ണ ആവശ്യത്തിന്‌

ഉണ്ടാക്കേണ്ട വിധം:

പൊടിയായി അരിഞ്ഞ ചീരയില ഉപ്പിട്ട്‌ വേവിക്കുക. മുളക്പൊടി, ജീരകം, മല്ലിപ്പൊടി, കടലമാവ്‌, കായപ്പൊടി, ഉപ്പ്‌ എന്നിവ ഒരു പാത്രത്തില്‍ ഇട്ട്‌ പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ ഉഴുന്ന്‌ മാവിന്‍റെ പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ്‌ ചീഎരയില വേവിച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. പൊടി തരിതരിയായി വടയില്‍ മുഴുവനും കലങ്ങുന്നതു വരെ ഇളക്കിയെടുക്കുക. ഈ മിശ്രിതം നാരങ്ങാ വലിപ്പത്തില്‍ എടുത്ത്‌ കൈയ്യില്‍ വച്ച്‌ പരത്തുക. തിളച്ച എണ്ണയിലേയ്ക്ക്‌ വടയിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.
കൂടുതല്‍
കാരറ്റ് കൊറിയാന്‍ഡര്‍ സൂപ്പ്
ഫിംഗര്‍ മസാല
ചക്ക കൊണ്ടുള്ള വിഭവങ്ങള്‍
കാരക്കുഴമ്പ്
തക്കാളി പച്ചടി
മാങ്ങാ രസം