പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യാഹാരം > കാരറ്റ് കൊറിയാന്‍ഡര്‍ സൂപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാരറ്റ് കൊറിയാന്‍ഡര്‍ സൂപ്പ്  Search similar articles
കാരറ്റും മല്ലിയുമൊക്കെ ചേര്‍ന്നുള്ള സൂപ്പ് ഒന്നു പരീക്ഷിച്ചാലോ, അതിന്‍റെ രുചി ഒന്ന് വേറെ തന്നെ

ചേരുവകള്‍:

കാരറ്റ് അര കിലോ
സവാള രണ്ട്
കുരുമുളക് മൂന്നെണ്ണം
വെളുത്തുള്ളി നാലോ അഞ്ചോ അല്ലികള്‍
വെള്ളം 1000 എം എല്‍
വെളുത്ത കുരുമുളകിന്‍റെ പൊടി അര ടീസ്പൂണ്‍
പച്ചമല്ലി ഒരു കപ്പ്
വെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം:

കാരറ്റ് കഴുകി നന്നാ‍യി അരിയുക. ശേഷം സവാളയും വെളുത്തുള്ളിയും തൊലി കളഞ്ഞ് നന്നായി അരിയുക. തുടര്‍ന്ന് മല്ലിയിലയും നന്നായി അരിഞ്ഞ ശേഷം തണ്ട് മറ്റിവയ്ക്കുക. ഇനി വെണ്ണ ഒരു പാത്രത്തിലാക്കി ചൂടാക്കുക. കുരുമുളക്, സവാള, വെളുത്തുള്ളി എന്നിവ വെണ്ണയില്‍ ചേര്‍ത്ത ശേഷം രണ്ട് മിനിട്ട് ചൂടാക്കുക. ഇതില്‍ കാരട്ടും മല്ലിയിലയുടെ തണ്ടും വെള്ളവും ചേര്‍ത്ത് ചൂടാക്കുക. ഇതില്‍ കാരറ്റ് നന്നാ‍യി വേകുമ്പോള്‍ മാറ്റിയ ശേഷം അരയ്ക്കുക. ബാക്കി ഉളളവ തുടര്‍ന്നും വേകിക്കുക. വെള്ളം ഊറ്റി കളഞ്ഞ ശേഷം കാരറ്റ് അരച്ചത് വീണ്ടും ചേര്‍ക്കുക. ഇനിയും വേകിക്കുക. ഇതില്‍ വെളുത്ത കുരുമുളകിന്‍റെ പൊടി (വെള്ളത്തില്‍ അലിയിച്ചത്) ഉപ്പും മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം.
കൂടുതല്‍
ഫിംഗര്‍ മസാല
ചക്ക കൊണ്ടുള്ള വിഭവങ്ങള്‍
കാരക്കുഴമ്പ്
തക്കാളി പച്ചടി
മാങ്ങാ രസം
റൊട്ടി ദോശ