ഇടിച്ചക്ക തോരന്‍
ഇടിച്ചക്ക കൊണ്ടും രുചികരമായ വിഭവമുണ്ടാക്കാം. മൂപ്പെത്താത്ത ചെറിയ ചക്കയെയാണ് ഇടിച്ചക്കയെന്ന് പറയുന്നത്. കേരളത്തിന്‍റെ ചില ഭാഗങ്ങളിലിതിന് ഇടിഞ്ചക്കയെന്നും പറയാറുണ്ട്.
മുളളുപരക്കാത്ത പാകത്തിലുളള മൂക്കാത്തചക്ക ചെറുതായിനുറുക്കണം. മഞ്ഞപ്പൊടിയും ചുവന്നുളളിയും പച്ചമുളക് കൊത്തിയരിഞ്ഞതും പാകത്തിന് ഉപ്പുംചേര്‍ത്ത് വേവിക്കണം. നാളികേരം തിരുമ്മിയതും മുളകും ജീരകവും ഉളളിയും അല്‍പം മഞ്ഞളും ചേര്‍ത്തരച്ച് അത് ഇട്ട് ഇളക്കണം. കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം.
മലബാറില്‍ ഇടിച്ചക്ക ചെറുതായി നുറുക്കി വേവിച്ചമ്മിയിലിട്ട് ചതച്ച്വച്ചത് കറ്റുകു വറുത്ത സേഷം പച്ചമുളകും നാളികേരവും കാരിവേപ്പിലയും ചതച്ചതു കൂടി വേവിച്ചാണ് തോരന്‍ ഉണ്ടാക്കുന്നത്
ചക്കക്കുരുത്തോരന്‍
ചക്കക്കുരുത്തോരന്‍ വേനല്‍ക്കാലത്തെ ഒരുവിഭവമായിരുന്നു. ചക്കക്കുരു നുറുക്കാതെ മഞ്ഞപ്പൊടിയും മുളകും ഉപ്പും ചേര്‍ത്ത് വേവിച്ച് ഉടയ്ക്കണം. ചീനച്ചട്ടി അടുപ്പത്തുവച്ച് മുളകും കടുകും പൊട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്ത് രണ്ടുളളിയും ജീരകവും അല്‍പം നാളികേരവും കൂടി പൊട്ടിക്കഴിഞ്ഞ കടുകില്‍ ഉടനെ ഇടുക. ഉടച്ച ചക്കക്കുരു ഇതിലേയ്ക്കിട്ട് ഇളക്കുക. ഒന്നാംതരം തോരനും പലഹാരവുമാണിത്.
|