വേണ്ട സാധനങ്ങള്‍: വറവിടാന്‍ : കടുക് വറ്റല്‍ മുളക് കറിവേപ്പില ഉഴുന്നു പരിപ്പ് ഉലുവ വെളിച്ചെണ്ണ ( ആവശ്യത്തിന്) നല്ല കത്തിരിക്ക 3 എണ്ണം തേങ്ങ കാല്‍ മുറി ചെറിയ ഉള്ളീ 5 വെളുത്തുള്ളി 10 അല്ലി പുളീ ചെറിയ ഉരുള ഇഞ്ചി ചെറിയ കഷ്ണം പച്ചമുളക് 2 മല്ലി 2 സ്പൂണ്‍ മുളക് 5 എണ്ണം
പാകം ചെയ്യേണ്ട വിധം
കത്തിരിക്ക കനം കുറച്ച കഷണങ്ങളക്കി അരിഞ്ഞു വാട്ടി വെക്കുക. ഇഞ്ചിയും പച്ചമുളകും ചതച്ചു വെക്കുക ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചെറുതാക്കി അരിഞ്ഞു വെക്കുക തേങ്ങ നന്നായി അരച്ചു വെക്കുക മല്ലിയും മുളകും ചെറുതായി വറുത്ത് അരച്ചു വെക്കുക
കടുക് മുളക് ഉലുവ ഉഴുന്നു പരിപ്പ് എന്നിവ വെളിച്ചെണ്ണയില്‍ വറുത്ത് , അരച്ചു വച്ച ഇഞ്ചിയും പച്ച മുളകും കറിവേപ്പിലയോടൊപ്പം അതിലിട്ട് വഴറ്റുക.
മല്ലിയും മുളകും അരച്ചത് ചേര്‍ക്കുക . പിന്നെ തേങ്ങ അച്ചത് ഇട്ട് ഇളക്കി കഷ്ണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക.
തിളക്കുമ്പോള്‍ പുളി ഒഴിച്ച് നന്നായി വേവിക്കുക കഷണങ്ങള്‍ വെന്താല്‍ ഇറക്കി വെക്കാം. . ചോറിനോടൊപ്പമോ ചപ്പാത്തിയോടൊപ്പമോ കഴിക്കാം
|