തക്കാളി കൊണ്ട് പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങള്‍ തയാറക്കാനാവും. ഹല്‍വ മുതല്‍ പച്ചടി വരെ. നമ്മുക്ക് തക്കാളി പച്ചടി ഉണ്ടാക്കി നോക്കിയാലോ.
ചേര്‍ക്കെണ്ടവ.
പഴുത്ത തക്കാളി - അഞ്ചെണ്ണം തേങ്ങ ചിരകിയത് - രണ്ട് കപ്പ് പുളിയില്ലാത്ത തൈര് - രണ്ട് കപ്പ് പച്ചമുളക് - ആറെണ്ണം കടുക് - ഒന്നര സ്പൂണ്‍ വെളിച്ചെണ്ണ - നാലു സ്പൂണ്‍ ജീരകം - അല്പം കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ഉണ്ടാക്കേണ്ടവിധം.
തക്കാളി കഷണങ്ങളായി അരിഞ്ഞ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കുക. തക്കാളി വെന്തു കഴിഞ്ഞാല്‍ അതില്‍ കലക്കിയ തൈര് ഒഴിക്കുക. തൈര് നന്നായി തിളച്ചു വരുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങി വയ്ക്കാം. അവസാനം കടുക് വറുത്തിടുന്നതോടെ തക്കളി പച്ചടി തയാര്‍.
|