രസം മലയാളിക്ക് രസം തന്നെയാണ്. വിശാലമായ ഊണിന് രസം കൂടി ഉണ്ടെങ്കിലെ പൂര്‍ണത കൈവരു. ഇതാ വ്യത്യസ്തമായ ഒരു രസം. മാങ്ങയാണ് ഈ രസത്തിലെ പ്രധാന ചേരുവ. അപ്പോള്‍ മാങ്ങാ രസം ഉണ്ടാക്കാന്‍ ഒരുങ്ങിയില്ലെ
ചേര്‍ക്കേണ്ടവ.
ചെറുതായി ചെനച്ചു തുടങ്ങിയതും പുളിയുള്ളതുമായ മാങ്ങ തൊലികളഞ്ഞ് പിഴിഞ്ഞെടുത്ത ചാറ് - രണ്ട് കപ്പ് തേങ്ങ ചിരകിയത് - കഷ്ടി അരക്കപ്പ് വറ്റല്‍ മുളക്കിന്‍റെ അരി - കാല്‍ സ്പൂണ്‍ ജീരകം - രണ്ട് നുള്ളു മാത്രം വെള്ളുത്തുള്ളിയുടെ അല്ലി - നാലെണ്ണം ചതച്ച കുരുമുളക് - അര സ്പൂണ്‍ പച്ചമുളക് - രണ്ടെണ്ണം മുളക് പൊടി - കാല്‍ സ്പൂണ്‍ കറിവേപ്പില - അല്‍പം ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം.
ജീരകം, തേങ്ങ, മുളകിന്‍റെ അരി, എന്നിവ നന്നായി അരച്ച് മാങ്ങാ ചാറില്‍ കലക്കുക. മറ്റു ചേരുവകള്‍ ആ ചാറിലിട്ട് ചൂടാക്കുക.നന്നായി ചൂടാകുന്നതുവരെ ഇളക്കണം. അടുപ്പത്തു നിന്ന് ഇറക്കി വച്ചാലും ചൂടാറുന്നതു വരെ ഇളക്കി കൊണ്ടിരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ചൂടാറി കഴിഞ്ഞാല്‍ മാങ്ങാ രസം തയാര്‍.
|