പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യാഹാരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റൊട്ടി ദോശ

പലതരത്തിലുള്ള ദോശകളുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു ദോശ ഉണ്ടാക്കാന്‍ നിങ്ങള്‍ തയാറാണൊ. എങ്കില്‍ ഇതാ നല്ല റൊട്ടി കൊണ്ടുള്ള ദോശ, ഒന്നു നോക്കിയാല്ലൊ


ചേര്‍ക്കേണ്ടവ.

റൊട്ടി ( അരിക് കളഞ്ഞ് കുതിര്‍ത്ത് പിഴിഞ്ഞെടുത്ത‌ ) - മൂന്ന് കപ്പ്
മൈദ - അര കപ്പ്
കടുക് - ഒന്നര സ്പൂണ്‍
ഉടച്ച തൈര് - ഒന്നര സ്പൂണ്‍
ഉഴുന്നുപരിപ്പ് - ഒന്നര സ്പൂണ്‍
സവാള (ചെറുതായരിഞ്ഞത്) - മൂന്ന് വലിയ സ്പൂണ്‍
പച്ച മുളക് (ചെറുതായരിഞ്ഞത്) - മുക്കാല്‍ വലിയ സ്പൂണ്‍
കടലയെണ്ണ - ഒന്നര വലിയ സ്പൂണ്‍
ഇഞ്ചി (പൊടിയാക്കിയത്) - ഒന്നേകാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം.

മൈദയും റൊട്ടിയും കട്ടയില്ലാതെ വെള്ളത്തില്‍ നന്നായി കലക്കിയെടുക്കുക. തൈരും, ഉപ്പും അതില്‍ ചേര്‍ത്ത് ഇളക്കുക.എണ്ണ ചൂടാക്കി കടുകും ഉഴുന്ന് പരിപ്പും അതില്‍ മൂപ്പിക്കുക. നല്ല മൂപ്പായാല്‍ ബാക്കി ചെരുവകള്‍ ചേര്‍ക്കുക. തണുത്ത കഴിഞ്ഞാല്‍ മാവില്‍ ചേര്‍ത്ത് നല്ല സ്വാദിഷ്ടമായ ദോശയുണ്ടാക്കാം.
കൂടുതല്‍
എരിശ്ശേരി
പൊട്ടറ്റോ ബാസ്കറ്റ്
ഊത്തപ്പം
മൈസൂര്‍ രസം
കൂര്‍ക്ക-മുരിങ്ങക്കാ എരിശ്ശേരി
ലെയേര്‍ഡ് ബനാന പുഡ്ഡിംഗ്