പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യാഹാരം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എരിശ്ശേരി
എരിശ്ശേരിയില്ലെങ്കില്‍ എന്ത് സദ്യ ആല്ലേ? എന്നാല്‍ എങ്ങനെയാണ് എരിശ്ശേരി തയാറാക്കുന്നത് എന്ന് നോക്കാം.

ചേന -അര കിലോ

ഏത്തന്‍ കായ - അര കിലോ

. എണ്ണ -100 ഗ്രാം

കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍

മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍

ഉണക്കമുളക് - പത്തെണ്ണം
.
തേങ്ങ - മൂന്നെണ്ണം

ജീരകം -രണ്ട് ടീസ്പൂണ്‍

കടുക് -ഒരു സ്പൂണ്‍

കറിവേപ്പില - രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം

ഒരു തേങ്ങ ചുരണ്ടി പാലെടുക്കുക. മഞ്ഞള്‍പ്പൊടിയും ഉണക്കമുളക് പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും തേങ്ങാപ്പാലില്‍ ചേര്‍ക്കുക. ഏത്തന്‍ കായ തൊലികളയാതെ അരിഞ്ഞെടുക്കുക. ചേന തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. ഈ കഷണങ്ങള്‍ തേങ്ങാപ്പാലില്‍ ഇടുക. ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാ‍ക്കി ഈ മിശ്രിതം അതിലിട്ട് തിളപ്പിക്കുക.കറിവേപ്പിലയും ജീരകവും കൂടി അരച്ച് പാത്രത്തില്‍ തിളയ്ക്കുന്ന മിശ്രിതത്തില്‍ ഒഴിച്ച് പാകത്തിന് വെള്ളവും ചേര്‍ക്കുക. നന്നായി കഷണങ്ങള്‍ വെന്തശേഷം മാറ്റുക. ബാക്കി അര മുറി തേങ്ങ ഒരുക്കിഎടുക്കുക. പാത്രത്തിലൊഴിച്ച എണ്ണ ഒഴിച്ച ശേഷം ചൂടാകുമ്പോള്‍ കറിവേപ്പിലയും കടുകും മുപ്പിക്കുക. ഇതില്‍ തേങ്ങ ഇട്ട ശേഷം കറിയിലേക്കെടുത്തിട്ട് കുഴമ്പ് പരുവമാകുമ്പോള്‍ ഇറക്കി വയ്ക്കുക.
കൂടുതല്‍
പൊട്ടറ്റോ ബാസ്കറ്റ്
ഊത്തപ്പം
മൈസൂര്‍ രസം
കൂര്‍ക്ക-മുരിങ്ങക്കാ എരിശ്ശേരി
ലെയേര്‍ഡ് ബനാന പുഡ്ഡിംഗ്
മാങ്ങാക്കറി