പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് വിഭവമെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. രുചിയേറിയ ഒരു വെജിറ്റേറിയന്‍ വിഭവമാണിത്. ഉണ്ടാക്കാന്‍ എളുപ്പവും. എന്താ ഒരു കൈ നോക്കാം,
ചേര്‍ക്കേണ്ടവ
ഉരുളക്കിഴങ്ങ് - രണ്ട് കിലോ കാരറ്റ് - അരക്കപ്പ് കാബേജ് - അരക്കപ്പ് കോളിഫ്ലവര്‍ - അരക്കപ്പ് സവോള - അരിഞ്ഞത് മൂന്ന് നുള്ള് മൈദ - രണ്ട് നുള്ള് ഇഞ്ചി നീര് - ഒരു വലിയ സ്പൂണ്‍ കടുക് - ഒരു നുള്ള് കറിവേപ്പില - ആവശ്യത്തിന് തേങ്ങ - പൊടിയായി ചിരകിയത് നാല്‍ നുള്ള് ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
കഴുകി വൃത്തിയാക്കിയ ഉരുളക്കിഴങ്ങ് ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ ഉരച്ചിടണം. ഇത് എണ്ണ വാര്‍ന്ന് പോവുന്ന അരിപ്പയോ അതുപോലെ വിസ്താരമുള്ള കണ്ണോപ്പയിലോ നിരത്തി മറ്റൊരു വിസ്താരമുള്ള തവി ഉപയോഗിച്ച് അമര്‍ത്തി തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ വറുക്കണം. ചുവപ്പ് കളറാവുന്നത് വരെ എണ്ണയില്‍ മുക്കി വച്ചിരുന്നാല്‍ മതി.
സവോളയും കറിവേപ്പിലയും കടുക് വറുത്ത് ഇഞ്ചി നീരില്‍ വഴറ്റി എടുക്കുക. പച്ചക്കറികള്‍ വെള്ളം ചേര്‍ത്ത് അത് വറ്റുവോളം വേവിക്കണം. പിന്നീട് ഇതിലേക്ക് കടുക് വറുത്ത മിശ്രിതവും മൈദയും ചേര്‍ത്ത് ഇളക്കുക. വാങ്ങും മുമ്പ് തേങ്ങയും ചേര്‍ക്കണം.
ഇതും പാകമാക്കിയ ഉരുളക്കിഴങ്ങും ബാസ്ക്കറ്റില്‍ വിളമ്പാനായി നിറയ്ക്കുക. ഇപ്പോള്‍ പൊട്ടറ്റോ ബാസ്ക്കറ്റ് റഡി!
|